സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ ഉയർന്നുവന്ന ലഹരി മരുന്നു കേസിൽ ബോളിവുഡ് നടി റിയയ്ക്ക് എതിരെ ശക്തമായ തെളിവുകൾ. താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെയും സഹോദരന് ഷോവികിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ നൽകിയ റിപ്പോർട്ടിൽ റിയ ചക്രബര്‍ത്തി ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമായിരുന്നുവെന്നും, സമൂഹത്തിലെ ഉന്നത വ്യക്തികളെ സിന്‍ഡിക്കേറ്റുമായി കൂട്ടിയിണക്കിയിരുന്നത് നടിയാണെന്നും പറയുന്നു.
read also:ഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണില്ലേ ?: അപർണ ബാലമുരളി
റിയ മയക്കുമരുന്ന് കടത്തലിന് സാമ്ബത്തിക നല്‍കിയതിന് തെളിവുകളുണ്ട്. വാട്സ് ആപ്പ് ചാറ്റുകള്‍, മൊബൈല്‍, ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക് തുടങ്ങിയവയിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തതിലൂടെ ലഭിച്ച തെളിവുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുവെന്നു കോടതിയെ അറിയിച്ച എൻ സിബി സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന കാര്യം റിയക്ക് അറിയാമായിരുന്നു എന്നും എന്നാല്‍ ഇക്കാര്യം പുറത്തറിയാതെ റിയ ഒളിപ്പിച്ചുവെച്ചിരുന്നതായും വ്യക്തമാക്കി.
അതിനിടെ, സുശാന്ത് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടം, വിസെറ റിപ്പോര്‍ട്ടുകള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ. സുധീര്‍ ഗുപ്ത അധ്യക്ഷനായ സമിതി സിബിഐയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. വിദഗ്ധ സമിതിയുടെ നിഗമനങ്ങള്‍ കഴിഞ്ഞ 40 ദിവസമായുള്ള സിബിഐയുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതാണ് എന്നാണ് സൂചന.
Post Your Comments