കരിയറില്‍ പത്ത് വര്‍ഷം തന്റെ സിനിമകള്‍ തുടര്‍ച്ചായി ഹിറ്റായിരുന്ന സമയത്താണ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ശ്രദ്ധിച്ചതെന്ന് നടന്‍ ബാബു ആന്റണിയുടെ തുറന്നു പറച്ചില്‍. താന്‍ ജര്‍മനിപെണ്‍കുട്ടിയുമായി പ്രണയത്തിലായ അനുഭവവും ബാബു ആന്റണി പങ്കുവയ്ക്കുന്നു.
‘പണ്ട് പൂനൈയില്‍ വച്ച് മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിരുന്ന സെമിനാരിയില്‍ തിയോളജിയില്‍ റിസര്‍ച്ച ചെയ്യാന്‍ ഒരു ജര്‍മന്‍ പെണ്‍കുട്ടി വന്നു അവളുമായി പ്രണയത്തിലായി ഒരിക്കല്‍ ഹോട്ടലില്‍ ഡിന്നര്‍ കഴിക്കുന്നതിനിടെ അവള്‍ ചോദിച്ചു. വില്‍ യു കം ടു ജര്‍മനി? സ്വപ്നങ്ങളില്‍ ഇന്ത്യ മാത്രം ഉണ്ടായിരുന്ന ഞാന്‍ ആ ഓഫര്‍ നിരസിച്ചു. കരിയറില്‍ തുടര്‍ച്ചയായി പത്ത് ഹിറ്റുകള്‍ വന്ന കാലത്താണ് സിനിമയില്‍ നിന്ന് മാറി മാര്‍ഷ്യല്‍ ആര്‍ട്സില്‍ മാത്രം ശ്രദ്ധിച്ചത്. ചില പ്രശ്നങ്ങളും അന്നുണ്ടായിരുന്നു. ബാച്ചിലറായി തുടരാം എന്ന് തീരുമാനിച്ച് കുറേക്കാലം നടന്നെങ്കിലും അധികം സംസാരിക്കാതെ തന്നെ എന്നെ കീഴ്പ്പെടുത്തിയ മാജിക്കുമായി ഈവ് ജനിയ ജീവിതത്തിലേക്ക് വന്നു. കല്യാണം കഴിഞ്ഞു ഒന്‍പത് വര്‍ഷം ഞങ്ങള്‍ കോട്ടയത്തെ തറവാട്ടില്‍ അമ്മച്ചിക്കൊപ്പമായിരുന്നു. പിന്നെ മൂന്ന്‍ വര്‍ഷം കൊച്ചിയിലും. ഇടയ്ക്ക് അമേരിക്കയില്‍ പോയി വന്നു വന്നു പിന്നെയാണ് 2015-ല്‍ സ്ഥിരമായി അമേരിക്കയില്‍ താമസമാക്കിയത് ആര്‍തര്‍ ജനിച്ചത് മോസ്കോയിലാണ് അലക്സ് ജനിച്ചത് കോട്ടയത്തും’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്ണി പറയുന്നു.
Post Your Comments