
സോഷ്യൽ മീഡിയയിൽ ഏതുതരം ചിത്രങ്ങൾ പങ്കുവച്ചാലും ;അതെല്ലാം വസ്ത്ര ധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കപ്പെടുന്നുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ നടി അനശ്വര സൈബർ ആക്രമണം നേരിട്ടിരുന്നു. ഏതു വസ്ത്രം വേണമെന്നുള്ളത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണെന്നും അതിലിടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും നടി അപർണ ബാലമുരളി പറയുന്നു . ഷോർട്സ് ഇട്ടാൽ കാലു കാണുമെങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണുമല്ലോയെന്നും അപർണ ചോദിക്കുന്നു.
‘ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ എന്തൊക്കെ കമന്റുകൾ വന്നു. ഒരാൾ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫർട്ടബിൾ ആയ വേഷമാണ് ഒാരോരുത്തരും ധരിക്കുക. ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക. ഷോർട്സ് ഇട്ടാൽ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താൽ വയർ കാണില്ലേ ? സാരി ഒരു പരമ്പരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്പോൾ എന്തൊക്കെ കാണുന്നുണ്ട്. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. ഇതു പോലുള്ള ക്യാംപെയ്നുകൾ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണ്.’ അപർണ മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു
Post Your Comments