CinemaGeneralLatest NewsMollywoodNEWS

അതോടെ ആ മോഹം ഉപേക്ഷിച്ചു: നടി അനുമോള്‍ തുറന്നു സംസാരിക്കുന്നു

യുട്യൂബിലായിരുന്നു കൂടുതല്‍ പേരും ആ സമയം ചെലവഴിച്ചത്

ലോക്ഡൗണിനെ തുടര്‍ന്നു സിനിമയില്‍ നിന്ന് കിട്ടിയ വലിയ ഇടവേള താന്‍ എങ്ങനെ വിനിയോഗിച്ചു എന്ന് മനസ്സ് തുറക്കുകയാണ് നടി അനുമോള്‍. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ യാത്ര ഇഷ്ടപ്പെട്ടിരുന്ന തനിക്ക് ലോക് ഡൗൺ മൂലം ആ വഴിയും അടഞ്ഞതോടെ താന്‍ വീട്ടില്‍ ഇരുന്നു എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്ന് വ്യക്തമാക്കുകയാണ് താരം.

‘ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവധിക്കാലമായിരുന്നു ലോക് ഡൗൺ. പുറത്തേക്ക് ഒന്നും പോകാനാകാതെ വീട്ടിലും പറമ്പിലും മാത്രമായി ജീവിച്ച നാളുകള്‍. പൊതുവേ ചിത്രീകരണം ഇല്ലാത്ത സമയത്തൊക്കെ യാത്ര പോകാറാണ് പതിവ്. അതുകൊണ്ട് തന്നെ ലോക് ഡൗണിലെ ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ അറുബോറായിരുന്നു. കുറേ പുസ്തകങ്ങള്‍ വായിച്ചു. വീട്ടിലും പറമ്പത്തുമൊക്കെയായിരുന്നു വായന. പിന്നെ എല്ലാവരെയും പോലെ കുറച്ചു പാചക പരീക്ഷണങ്ങള്‍ നടത്തി. സംഗതി ക്ലിക്ക് ആയെങ്കിലും വേണ്ടെന്ന് വച്ചു. നല്ല അധ്വാനവും ക്ഷമയും വേണം. പിന്നെ ഇതൊക്കെ കഴിഞ്ഞു വണ്ണവും കൂടാന്‍ തുടങ്ങിയതോടെ ആ മോഹം ഉപേക്ഷിച്ചു. യുട്യൂബിലായിരുന്നു കൂടുതല്‍ പേരും ആ സമയം ചെലവഴിച്ചത്. പക്ഷേ എന്‍റെ ചാനലില്‍ കഴിഞ്ഞ അഞ്ച് മാസത്തിന് ശേഷമാണ് കൃഷിയിറക്കിയ വീഡിയോ പോസ്റ്റ്‌ ചെയ്തതത്. ഇപ്പോഴത്തെ പരിപടി ഹെര്‍ബല്‍ സോപ്പും ഹെര്‍ബല്‍ ഷാംപൂവും ഉണ്ടാക്കലാണ്’. കേരള കൗമുദി അഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button