ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണ്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിങ്ങനെ നിരവധി നടിമാർ പ്രതികൂട്ടിൽ നിൽക്കുകയാണ്. നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഇവരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ നടിമാരെ മാത്രം നാണം കെടുത്തിക്കൊണ്ടുള്ള അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായികയും നടിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി.
മയക്കുമരുന്നു കേസില്‍ ഒരു പുരുഷന്റെ പേരു പോലും ഉയര്‍ന്നു വരാത്തതിലും അവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാത്തതിലും എനിക്ക് ഇപ്പോഴും അമ്ബരപ്പുണ്ട്. സ്ത്രീകളെ മാത്രമാണ് നാണം കെടുത്തുന്നത്. നമ്മുടെ സ്ത്രീവിരുദ്ധ സംസ്കാരം മാറ്റംവരുത്തണമെന്നും സുചിത്ര ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം കരണ്‍ ജോഹറിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയെക്കുറിച്ചും രസകരമായ വിമർശനം താരം പങ്കുവച്ചു
”പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഒരിക്കലും നിങ്ങളുടെ മൂക്കില്‍ വിരലുകള്‍ കൊണ്ട് തൊടരുത്. തുമ്മലിനെ നിയന്ത്രിക്കാനാണെങ്കിലും മൂക്കില്‍ പോയ മുടി നീക്കാനാണെങ്കിലും അങ്ങനെ ചെയ്യരുത്. സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന വിഡിയോയില്‍ പ്രത്യേകിച്ച് ഇങ്ങനെചെയ്യരുത്. അല്ലെങ്കില്‍ നിങ്ങളെ മയക്കുമരുന്നിന് അടിമയായി മുദ്ര കുത്തും. സൂക്ഷിക്കുക-” സുചിത്ര കുറിച്ചു.
Post Your Comments