CinemaGeneralLatest NewsMollywoodNEWS

അങ്ങനെയൊരു കാര്യം കണ്ടാല്‍ ലാലേട്ടന്‍ അത് തടയും: സാന്ദ്ര തോമസ്‌ പറയുന്നു

ഇവരെ പോലെ മരം നട്ട് വളരണമെന്നുള്ള ആ വാക്കുക്കള്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്

മക്കള്‍ മരം നടുന്ന വീഡിയോ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ഷെയര്‍ ചെയ്തതില്‍ താന്‍ ഏറെ സന്തോഷവാതിയാണെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്‌. തന്റെ മക്കള്‍ക്ക് അദ്ദേഹം നല്‍കിയ അനുഗ്രഹം വലിയ അംഗീകാരമാണെന്നും കേരള കൗമുദി ആഴ്ച പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ സാന്ദ്ര തോമസ്‌ പറയുന്നു.

‘മക്കളുടെ കളിയും ചിരിയും എന്റെ സന്തോഷം തന്നെയാണ്. പിന്നെ അവര്‍ ചെയ്യുന്നത് ആര്‍ക്കെങ്കിലും പ്രചോദനമായിക്കോട്ടേ എന്ന് കരുതിയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. അതിനു വേണ്ടിയാണ് ഇപ്പോള്‍ യുട്യൂബ് തുടങ്ങിയതും. മക്കള്‍ മരം നടുന്ന വീഡിയോയും അങ്ങനെ പോസ്റ്റ്‌ ചെയ്തതാണ്. ലാലേട്ടന്‍ വീഡിയോ ഷെയര്‍ ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അതോടെയാണ് തങ്കക്കുലുസിനെ കൂടുതല്‍ പേര്‍ അറിയാന്‍ തുടങ്ങിയത്. അത്രയും നന്നായിട്ടാണ് ലാലേട്ടന്‍ മക്കളെക്കുറിച്ച് എഴുതിയത്. മരം കണ്ടും തൊട്ടും വളര്‍ന്നാല്‍ പോര, ഇവരെ പോലെ മരം നട്ട് വളരണമെന്നുള്ള ആ വാക്കുക്കള്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ആ വാക്കുക്കള്‍ക്ക് നന്ദി. ലാലേട്ടന്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ എന്റെ മക്കള്‍ക്കും പറഞ്ഞു കൊടുക്കുന്നത്. പൂക്കള്‍ കണ്ടാല്‍ അത് പറിച്ചെടുക്കുന്നവരാണ് ഏറെയും. പക്ഷേ ലാലേട്ടന്‍ അത് കണ്ടാല്‍ തടയും. അത് തേനീച്ചകള്‍ക്കും പൂമ്പാറ്റകള്‍ക്കുമുള്ള ഭക്ഷണമാണെന്ന് പറയും’.

shortlink

Related Articles

Post Your Comments


Back to top button