സ്ത്രീകള്‍ അവര്‍ക്ക് ഫ്രീഡമുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ സൈബര്‍ ഇടങ്ങള്‍ അതിനെ ചോദ്യം ചെയ്യുന്ന നയത്തിനെതിരെ പ്രതികരിക്കുകയാണ് നടി സാധിക വേണു ഗോപാല്‍. ഷോട്സ് ധരിച്ച ഒരു ഫോട്ടോ ഇടുമ്പോള്‍ ‘അയ്യോ കാല് കാണുന്നേ’ എന്നൊന്നും താന്‍ ചിന്തിക്കാറില്ലെന്നും മനോഭാവത്തിലും തീരുമാനങ്ങളിലും തന്റെ ശരികള്‍ മാത്രമാണ് താന്‍ പിന്തുടരുന്നതെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സാധിക വേണുഗോപാല്‍ പറയുന്നു.
‘എനിക്ക് കുഴപ്പമില്ല എന്ന് തോന്നുന്ന ഏത് വേഷവും ധരിക്കും. അക്കാര്യത്തില്‍ മറ്റൊരാള്‍ക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാറില്ല. എനിക്ക് ഷോട്സ് ധരിക്കാന്‍ ഇഷ്ടമാണ്. അയ്യോ കാല് കാണുന്നേ മറ്റുള്ളവര്‍ എന്ത് കരുതും എന്ന് കരുതി ഇനി അത് ഇടേണ്ട എന്നൊന്നും കരുതില്ല. മനോഭാവത്തിലും തീരുമാനങ്ങളിലും എന്‍റെ ശരികള്‍ മാത്രമാണ് ഞാന്‍ പിന്തുടരുന്നത്. വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കല്യാണത്തിനു ധരിച്ച ബ്ലൗസിന്റെ ബാക്ക്സ്ട്രാപ് നേര്‍ത്തതായിരുന്നു. അത് കണ്ട് അയ്യോ കുട്ടി എന്തിനാ ഈ ബ്ലൗസ് ഇട്ടതെന്നൊക്കെ പലരും ചോദിച്ചു. എനിക്ക് ഇഷ്ടമായത് കൊണ്ട് ഇട്ടു എന്നായിരുന്നു മറുപടി. നമുക്ക് താല്പര്യമുള്ള വസ്ത്രം ധരിക്കുകയല്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി അത് അണിയേണ്ട കാര്യമില്ല’. നടി സാധിക വേണുഗോപാല്‍ പറയുന്നു.
Leave a Comment