സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി. നായരെ ആക്രമിച്ച സംഭവത്തിന്റെ പിന്തുടര്ച്ചയായി തന്റെ നിലപാട് വ്യക്തമാക്കി മലയാളത്തിന്റെ പ്രിയനടിയും ഡബ്ള്യു.സി.സി അംഗവുമായ റിമ കല്ലിംഗല്‍. ‘തങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്ത്താക്കന്മാര് ഇല്ലെ’ന്നും പങ്കാളികളാണ് ഉള്ളതെന്നും പറഞ്ഞുകൊണ്ടാണ് റിമ ഫേസ്ബുക്കിലൂടെ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ‘എങ്ങനെയാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് കാട്ടികൊടുക്കുക’ എന്നര്‍ത്ഥമുള്ള ഹാഷ്ടാഗും റിമ പോസ്ടിനോപ്പം നല്‍കിയിട്ടുണ്ട്.
കുറിപ്പ്
‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ‘ഭര്ത്താക്കന്മാരില്ല’. ഞങ്ങള്‍ക്കുള്ളത് പങ്കാളികളാണ്. അവരെ ഞങ്ങള്‍ സ്വന്തം തീരുമാനപ്രകാരമാണ് തിരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ ആവശ്യമുണ്ടെന്ന് എപ്പോഴെങ്കിലും ഞങ്ങള്‍ക്ക് തോന്നുമ്ബോള്‍. # showthemhowitsdone ‘
Post Your Comments