
ലതാ മങ്കേഷ്കറിന്റെ ‘എക് പ്യാര് കാ നഗ്മാ ഹെയ്’ എന്ന ഗാനം റെയില്‍ വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന് പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ജീവിതം തന്നെ മാറിയ ഗായിക റാനു മണ്ഡാലിനെ ഓര്‍മയില്ലേ?. ബോളിവുഡില്‍ നിന്നും അവസരം തേടി എത്തിയതോടെ പ്രശസ്തിയിൽ നിറഞ്ഞ റാനുവിന്റെ ഇപ്പോഴത്തെ ജീവിതം ദുരിതത്തിൽ.
അവസരങ്ങളും മറ്റും കുറഞ്ഞതോടെ സാമ്ബത്തികമായി ബുദ്ധിമുട്ടുകയാണ് അവരിപ്പോള്‍. പ്രശസ്തയായതിന് പിന്നാലെ പഴയ വീട് ഉപേക്ഷിച്ച് കൂടുതല്‍ സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്തില്‍ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
2019 നവംബറില്‍ ബോളിവുഡ് സംഗീത സംവിധായകന് ഹിമേഷ് രെഷമ്മിയ ഇവരെക്കൊണ്ട് മൂന്ന് ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഹിന്ദിയിലേയും മലയാളത്തിലേയും ഉള്‍പ്പടെ നിരവധി റിയാലിറ്റി ഷോകളിലും ഇവര്‍ പങ്കെടുത്തിരുന്നു. സാമ്ബത്തിക പ്രശ്നത്തിലായ ഇവരുടെ ജീവിതം ഇപ്പോള്‍ ദയനീയമാണെന്നും റിപ്പോര്‍ട്ടു.
Post Your Comments