ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ നേരിടേണ്ടി വരുന്ന ആക്രമണത്തിന്റെ ശരികേട് പറഞ്ഞു നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഇവിടെ അനശ്വരയെ പോലെ ധൈര്യമായി പ്രതികരിക്കുന്ന മാനസിക അവസ്ഥ എല്ലാരിലും ഉണ്ടാകില്ലെന്നും രഞ്ജിനി പറയുന്നു.
‘നമ്മുടെ കൈകളുടെയോ കാലുകളുടെയോ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ ശരികേട് എന്താണ്. അതിനോട് ആളുകള്‍ പ്രതികരിക്കുന്നത് അവരുടെ ഫ്രീഡം. യാത്ര മാസികയ്ക്ക് വേണ്ടി ഷോട്സ് അണിഞ്ഞു പകര്‍ത്തിയ ചിത്രത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് പഴികേട്ടു. അങ്ങനെ ഒരുപാടനുഭവങ്ങള്‍ ഞാന്‍ മാറാനോ എതിര്‍ക്കാനോ പോയില്ല. എന്റെ ശീലവും രീതിയും പിന്തുടര്‍ന്നു. ആളുകള്‍ എന്നെ ഞാനായി തന്നെ അംഗീകരിച്ചു. അനശ്വരയെ പോലെ ധൈര്യത്തോടെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. ചെറുപ്രായമുള്ള പെണ്‍കുട്ടികളെ ആക്രമിക്കാന്‍ സമൂഹത്തിന് പ്രത്യേക താല്പര്യമുണ്ട്. ഇരുപതുകളില്‍ വിമര്‍ശിക്കപ്പെട്ടത് പോലെ ഇപ്പോള്‍ എനിക്ക് നേരെ ആക്രമണം ഉണ്ടാകാറില്ല. തുടക്കത്തിലേ തളര്‍ത്തുകയാണ് അവരുടെ ലക്ഷ്യം’. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ രഞ്ജിനി ഹരിദാസ് പറയുന്നു.
Post Your Comments