ബാബു ആന്റണി എന്ന നടനെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാക്കിയത് ഒരുപിടി ആക്ഷന്‍ സിനിമകളാണ്. തൊണ്ണൂറുകളില്‍ തകര്‍ത്തോടിയ ചന്ത, കമ്പോളം, ബോക്സര്‍ പോലെയുള്ള സിനിമകളില്‍ നായക വേഷം കെട്ടിയ ബാബു ആന്റണി തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. തന്റെ ഭാര്യക്ക് മക്കളെ ആക്ഷന്‍ സിനിമ കാണിക്കുന്നതില്‍ താല്പര്യമില്ലായിരുന്നുവെന്നും പക്ഷേ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിപ്പിക്കുന്നതില്‍ ഭാര്യക്ക് എതിര്‍പ്പൊന്നും ഇല്ലായിരുന്നുവെന്നും തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ബാബു ആന്റണി പറയുന്നു.
“മുമ്പ് മക്കളെ ആക്ഷന്‍ സിനിമകള്‍ കാണിക്കുന്നതിന് ഈവ് (ഭാര്യ) എന്നോട് വഴക്കിടുമായിരുന്നു. പക്ഷേ അവരെ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിപ്പിക്കാന്‍ എതിര്‍പ്പൊന്നും ഇല്ലായിരുന്നു. എന്റെ തല തൊട്ടപ്പനായ മാഷിന് കീഴില്‍ തന്നെ ആര്‍തര്‍ പഠിച്ചു തുടങ്ങണമെന്ന ആഗ്രഹം കാരണം അഞ്ചാം വയസ്സില്‍ സെബാസ്റ്റ്യന്‍ സാറിന് കീഴില്‍ അവന് കാരാട്ടെ പഠിക്കാന്‍ തുടങ്ങി. പിന്നീട് കൊച്ചിയിലേക്ക് മാറിയപ്പോള്‍ ഞാന്‍ തന്നെ തുടര്‍ന്ന് പരിശീപിപ്പിച്ചു”. മകന്റെ മാര്‍ഷ്യല്‍ ആര്‍ട്സ് പഠനത്തെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ബാബു ആന്റണി മനസ്സ് തുറന്നത്.
Post Your Comments