സമൂഹത്തിൽ പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ സ്ത്രീകള്‍ തന്നെ പ്രതികരിക്കണമെന്ന് പ്രശസ്ത മനശാസ്ത്രജ്ഞന് ഡോ.സി.ജെ ജോണ്‍. സമാന നിര്‍ദേശം മകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സ
അടുത്തിടെ ഭാഗ്യലക്ഷ്മി, ദിയാ സന എന്നിവർ തങ്ങളെ നിരന്തരം ശല്യം ചെയ്ത വ്യക്തിയെ കയ്യേറ്റം ചെയ്ത വിഷയത്തെ അധികരിച്ചാണ് ഡോക്ടർ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്.
ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താല്‍, കൈ വീശി ഒന്ന് കൊടുത്തോയെന്ന് മകളോട് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. പറഞ്ഞിട്ടുണ്ട്. അവൾ പ്രയോഗത്തില്‍ വരുത്തിയിട്ടുമുണ്ട്. ബസ്സിലെയും
ആൾ തിരക്കുള്ള ഇടങ്ങളിലും സംഭവിക്കുന്ന അതിക്രമങ്ങളെ ഇങ്ങനെ നേരിടണം. പെണ്ണിന്റെ ക്ഷമാശക്തിയൊക്കെ ഉയർത്തി കാട്ടാന്‍ പോയാൽ ശല്യക്കാര്‍ പിന്നെയും പിറകെ കൂടുമെന്നാണ് കുറിപ്പിൽ പറയുന്നത്.
കുറിപ്പ് വായിക്കാം….
പൊതു ഇടത്തില്‍ ഏതെങ്കിലും ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താല്‍, കൈ വീശി ഒന്ന് കൊടുത്തോയെന്ന് മകളോട് നിര്‍ദ്ദേശിക്കുന്നതില്‍
ഒരു തെറ്റും കാണുന്നില്ല. പറഞ്ഞിട്ടുണ്ട്. അവൾ പ്രയോഗത്തില്‍ വരുത്തിയിട്ടുമുണ്ട്. ബസ്സിലെയും ആൾ തിരക്കുള്ള ഇടങ്ങളിലും സംഭവിക്കുന്ന അതിക്രമങ്ങളെ ഇങ്ങനെ നേരിടണം. പെണ്ണിന്റെ ക്ഷമാശക്തിയൊക്കെ ഉയർത്തി കാട്ടാന്‍ പോയാൽ ശല്യക്കാര്‍ പിന്നെയും പിറകെ കൂടും. പെണ്ണ് രസിക്കുന്നുവെന്ന് ഒരു തിയറിയും ഇറക്കും. ഈ കേസും പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ പോയാൽ എന്താവും കഥ?
ഇത് മുമ്പോട്ട് കൊണ്ട് പോയി മകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണോയെന്നാകും അവിടെ നിന്നും കിട്ടാൻ പോകുന്ന ഉപദേശം. ഉടൻ ഇങ്ങനെ കണക്ക് തീർക്കാൻ പോയാൽ അവന് വൈരാഗ്യ ബുദ്ധിയുമായി പിന്നെ ഉപദ്രവിച്ചാലോയെന്ന് ഭയം വേണ്ട. ഒരു പരിചയവും ഇല്ലാത്ത പെണ്ണിനെ ചുമ്മാ പിടിച്ച് രസിക്കാനും, വൃത്തി കെട്ട വാക്കുകള്‍ കൊണ്ട് അഭിഷേകം ചെയ്യാനും
വരുന്നവന് ഭീരുവാണ്. വ്യക്തി വൈകല്യം ഉള്ള കക്ഷിയാണ്. ഉടൻ തല്ലു കൊണ്ടാല്‍ പിന്നെ ആ പെണ്ണിന്റെ പിറകെ പോവില്ല.
എല്ലാവരും ഇങ്ങനെ പ്രതികരിച്ചാല്‍ ഈ വര്‍ഗ്ഗം പൊതു ഇടത്തില്‍ കുറയും. എന്നാൽ സൈബർ ഇടത്തില്‍ നിന്നും ശല്യം വരുമ്പോൾ നിയമം കൂടെ നിന്നില്ലെങ്കില്‍ പ്രയാസമാണ്. അത് കൊണ്ടാണ് ഈ വര്‍ഗ്ഗം സൈബർ ഇടത്തില്‍ ഇപ്പോൾ പെരുകുന്നത്.
(സി ജെ ജോൺ)
Post Your Comments