ജനപ്രിയ പരമ്പര ബാലിക വധുവിന്റെ സംവിധായകൻ പച്ചക്കറി വില്പനയിൽ. യുപിയിലെ അസംഗഡ് ജില്ലയിലാണ് രാം വൃക്ഷ ഗർ പച്ചക്കറികൾ വിൽക്കുന്നത് .ഒരു സിനിമയുടെ ചിത്രീകരണത്തിനായി അസംഗഡിൽ എത്തിയ സമയത്തായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. അതോടെ ചിത്രീകരണം മുടങ്ങുകയും മടങ്ങി പോകാതെയാവുകയും ചെയ്‌തു.
read also:പുതിയ വീട് ഉപേക്ഷിച്ചു; ഒറ്റ ദിവസംകൊണ്ട് ഇന്റർനെറ്റിൽ തരംഗമായ ഗായികയുടെ ജീവിതം ദുരിതത്തിൽ
”ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രോജക്റ്റ് നിർത്തിവച്ചു, ഇതിന് ഒരു വർഷമോ അതിലധികമോ സമയമെടുക്കുമെന്ന് നിർമ്മാതാവ് പറഞ്ഞു.തുടർന്ന് ഞാൻ എന്റെ പിതാവിന്റെ ബിസിനസ്സ് ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഒരു ഹാൻഡ്‌കാർട്ടിൽ പച്ചക്കറികൾ വിൽക്കാൻ ആരംഭിക്കുകയും ചെയ്തു. എനിക്ക് ബിസിനസുമായി പരിചയമുണ്ട്, പശ്ചാത്താപമില്ല, ”അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Post Your Comments