സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങൾ ദിനം തോറും വർദ്ധിച്ചു വരുകയാണ് . ഇത്തരം സൈബര്‍ ബുള്ളീയിങ്ങിനെതിരെ പരാതി നല്‍കാനെത്തുന്നവരോടുള്ള പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞു സംവിധായിക വിധു വിന്‍സെന്റ്. തനിക്കുണ്ടായ അനുഭവം പറഞ്ഞുകൊണ്ടാണ് കുറിപ്പ്.
ഇത്തരം കേസുകള്‍ എടുക്കാന്‍ പൊലീസിന് പലപ്പോഴും താല്‍പ്പര്യമില്ല. സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാല്‍ നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങള്‍ കണ്ടെത്തി വരാനാണ് പൊലീസ് പറയുക. ഏറ്റവും അവസാനം ശ്വേത ടീച്ചറുടെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായതെന്നും ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിധുവിന്‍സെന്റ് പറയുന്നു.
വിധു വിന്‍സെന്റിന്റെ കുറിപ്പ്
ഭാഗ്യലക്ഷ്മി ചേച്ചി, ദിയസന, ശ്രീലക്ഷ്മി അറക്കല്‍..
അത് ഗംഭീരമായി.
നിങ്ങള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങള്‍ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട് ..
ഭാഗ്യം ചേച്ചി നേരിട്ട ആരോപണം പോലെ ഒരു വിഷയവുമായി പോലീസിനെ സമീപിച്ചിട്ടുള്ളവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാവും.ഒന്നാമത് ഇത്തരം കേസുകള്‍ എടുക്കാന്‍ പോലീസിന് പലപ്പോഴും താല്പര്യമില്ല.. സൈബര്‍ ബുള്ളിയിംഗ് നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടാല്‍ പോലീസ് ആദ്യം പറയുക എന്താന്നറിയോ? നിങ്ങള് അവരുടെ പേര്, IPഅഡ്രസ്, മറ്റ് വിവരങ്ങള്‍ കണ്ടെത്തി വരികയെന്ന്.അതായത് ബുള്ളിയിംഗ് നടത്തിയവരുടെ ജാതകം കൊണ്ടുചെന്നാല്‍ ഒരു കൈ നോക്കാമെന്നു്… ഏറ്റവുമടുത്ത് സായി ശ്വേത ടീച്ചറുടെ കാര്യത്തില്‍ പോലും ഇതാവര്‍ത്തിച്ചു. പരാതിപ്പെട്ട ടീച്ചറിനോട് പോലീസ് ആവര്‍ത്തിച്ച് ചോദിച്ച ഒരു കാര്യം, നിങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറാണോ എന്നാണ്. മറ്റ് പലരും കൊടുത്ത പരാതികളില്‍ ഫോളോ അപ് നടത്താന്‍ പോലീസിന്‍്റെ സൈബര്‍ ഡിപ്പാര്‍ട്ട്മെന്‍്റില്‍ നിരന്തരം കയറിയിറങ്ങിയ അനുഭവം എനിക്കുണ്ട്. IPഅഡ്രസ് കിട്ടാതെ ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലര്‍ത്തിയ ഉദ്യോഗസ്ഥനെ ‘നല്ല മലയാളത്തില്‍ രണ്ട് ആട്ട് ആട്ടി ‘പരാതി തിരികെ വാങ്ങി പോകേണ്ടി വന്നു ഒരിക്കല്‍.
അതു കൊണ്ട് മാന്യജനങ്ങള്‍ ക്ഷമിക്കണം.. ഏത് ഭര്‍ത്സനവും അങ്ങേയറ്റം വരെ ക്ഷമിച്ച്, സഹിച്ച്, മിണ്ടാതെ ഒരു ഭാഗത്തിരിക്കാന്‍ തല്ക്കാലം ചില പെണ്ണുങ്ങളെങ്കിലും ഉദ്ദേശിക്കുന്നില്ല.. നിയമം നോക്കുകുത്തിയാകുമ്ബോഴാണ് ഈ ‘അടികള്‍ ‘ ഉണ്ടാവുന്നത്. പുരുഷാധികാരത്തിന്‍്റേയും | “അലസ നിയമവാഴ്ച ‘ യുടേയും നേര്‍ക്കുണ്ടാവുന്ന ഇത്തരം അടികളെ ഷോക്ക് ട്രീറ്റ്മെന്‍്റായി കണ്ട് തിരിച്ചറിഞ്ഞാല്‍ നല്ലത്. ഇല്ലെങ്കില്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരും. രാജാവ് നഗ്നനാണെന്നും ജീര്‍ണ്ണിച്ച അധികാരത്തേക്കാള്‍ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാന്‍ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകള്‍ക്കും അഭിവാദ്യങ്ങള്‍.
\
Post Your Comments