GeneralLatest NewsNEWS

അമ്മയുടെ അഭിനയം കണ്ട് ഞെട്ടി പോയെന്നായിരുന്നു കെട്ടിപിടിച്ച് കൊണ്ട് എന്നോട് പറഞ്ഞത്; മഞ്ജുവിന്റെ വാക്കുകളെക്കുറിച്ചു സേതു ലക്ഷ്മി

സ്വന്തം അമ്മയോട് കാണിക്കുന്ന സ്നേഹമായിരുന്നു എന്നോട് കാണിച്ചതെന്നും സേതുലക്ഷ്മി

ചെറിയ കഥാപാത്രങ്ങളാണ് എങ്കിൽ പോലും തനിക്ക് കിട്ടുന്ന വേഷങ്ങൾ മികച്ചതാക്കുന്ന നടിയാണ് സേതുലക്ഷ്മി. സിനിമാ സീരിയൽ രംഗത്ത് സജീവമായ സേതു ലക്ഷ്മി ‘അമ്മ മഞ്ജു വാര്യർക്കൊപ്പം ഹൗ ഓള്‍ഡ് ആര്‍ യുവിൽ അഭിനയിച്ചപ്പോൾ ഉണ്ടായ മറക്കാൻ പറ്റാത്ത അനുഭവം തുറന്നു പറയുകയാണ്

”ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിൽ വെച്ച് ഒരു പെൺകുട്ടി ഓടിവന്ന് കെട്ടിപിടിക്കുകയായിരുന്നു. ആ പെൺകുട്ടിയായിരുന്നു ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. അമ്മയുടെ അഭിനയം കണ്ട് ഞെട്ടി പോയെന്നായിരുന്നു കെട്ടിപിടിച്ച് കൊണ്ട് എന്നോട് പറഞ്ഞത്. എന്നാൽ ഇത്രയും നാൾ മോളുടെ അഭിനയം കണ്ട് ഞാൻ ആണ് ഞെട്ടിയതെന്ന് തിരിച്ച് മറുപടി നൽകി. വലിയ നടിയായത് കൊണ്ട് മോള് എങ്ങനയായിരിക്കും പെരുമാറുകയെന്ന് അമ്മയ്ക്കായിരുന്നു പേടിയെന്ന് മഞ്ജുവിനോട് പറഞ്ഞു.സ്വന്തം അമ്മയോട് കാണിക്കുന്ന സ്നേഹമായിരുന്നു എന്നോട് കാണിച്ചതെന്നും ” സേതുലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button