GeneralLatest NewsMollywoodNEWS

രേവതി ഫീൽഡ് ഔട്ട്‌ (ഫീൽഡുകൾ ഒരുത്തന്റെയും പോക്കറ്റിൽ അല്ല ) ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ല!!

എന്നെ കുറിച്ച് വല്ലാതെ നിങ്ങൾ സൈബർ തല്ലുകൊള്ളികൾ ആലോചിച്ച് ദുഖിക്കേണ്ട കാര്യമേയില്ല.

വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുമെന്നു നടി രേവതി സമ്പത്ത്. സിനിമ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയാണെന്ന അവരുടെ ധാരണയിൽ ആണ് പിശക് എന്നും തന്റെ എഫ് ബി പോസ്റ്റിൽ താരം പറയുന്നു

രേവതിയുടെ പോസ്റ്റ്

ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു.
സിനിമ മേഖലയിൽ ശബ്ദം ഉയർത്തുന്നതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം “അതെ” എന്ന് തന്നെയാണ്. കുറച്ചുകൂടി കൃത്യത വരുത്തി പറയുകയാണെങ്കിൽ അവസരങ്ങളെ മനപ്പൂർവം ഇല്ലാതാക്കാൻ പഠിച്ച പണി എല്ലാം അവർ ചെയ്യും. അതവരുടെ അധഃപതിച്ച രീതിയാണ്. ഇത് നിലനിൽക്കുന്ന ഒരു സത്യമാണ്.
അതിലൊരു രീതി അഭ്യസ്‌തവിദ്യന്‍മാര്‍ ഭരിക്കുന്ന അധികാര ഇടമാണ് സിനിമ മേഖല എന്ന അവരുടെ തെറ്റായ ധാരണയാണ്. സിനിമ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയാണെന്ന അവരുടെ ധാരണയിൽ ആണ് പിശക്. ഇനി രണ്ടാമത്തെ രീതി നോക്കാം. സിനിമയെന്ന കലയിൽ ദൃഢനിശ്ചയം എടുത്ത സ്ത്രീയ്ക്ക് സിനിമയിൽ സ്വന്തം പോരാട്ടങ്ങളിലൂടെയും സ്ട്രാറ്റജികളിലൂടെയും അടയാളപ്പെടുത്താൻ കഴിയും. സ്വന്തമായി വഴികൾ കണ്ടെത്തി മുന്നോട്ട് പോകാനുള്ള വലിയൊരു സ്പെയ്സ് സിനിമയിലുണ്ട്.ആ സ്പേസ് നടക്കില്ലല്ലോ എന്ന ആഘോഷങ്ങളിൽ ആണ് ഞാൻ നിസ്സംശയം പറയുന്നത്, സിനിമ അവരുടെ വീട്ടിൽ നിന്ന് ഭാഗം വെച്ച സ്വത്തല്ല എന്നത്.
ആണധികാരത്തിന്റെ സഞ്ചിയിൽ കിടക്കുന്ന വിഷക്കുരുകളിൽ ഒന്നല്ല സിനിമ. അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്കത്തിലുള്ള സർഗ്ഗാത്മകതയാണ്. അതിനെ എങ്ങനെയാണ് ചില ഭീരുകൾക്ക് നശിപ്പിക്കാൻ ആകുക. നിങ്ങളുടെ ഈ വിലക്കുകൾക്കും വേലികേറ്റലുകൾക്കും ഇവിടെ പ്രസക്തിയില്ല. കാരണം, സിനിമ ആരുടെയും ഔദാര്യമല്ല. നല്ല സിനിമകൾ ഉണ്ടാക്കും, നല്ല കഥകൾ പറയുകയും ചെയ്യും,വേലികൾ നിങ്ങൾ നിങ്ങളുടെ ജീർണിച്ച അധികാരസ്വരത്തിന് ചുറ്റും കെട്ടുന്നതാണ് നല്ലത്.
അതിനാൽ, രേവതി ഫീൽഡ് ഔട്ട്‌ (ഫീൽഡുകൾ ഒരുത്തന്റെയും പോക്കറ്റിൽ അല്ല ) ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ല. കാരണം സിനിമ എന്ന കലാരൂപത്തിനെയാണ് ഞാൻ സ്നേഹിക്കുന്നത് അല്ലാതെ ആ കലാരൂപത്തിന്റെ മറവിൽ നിന്നുകൊണ്ട് ചൂഷണം ചെയ്ത് മാന്യതാപ്പട്ടമിടുന്ന പ്രക്രിയയെ അല്ല. അതിനാൽ എപ്പോൾ സംവിധാനം ചെയ്യണം എന്നതും എന്റെ തീരുമാനം ആണ്. സിനിമ എന്ന ഇടം സ്വപ്നം കാണുന്നവർക്ക് എല്ലാം തുല്യമായി ഉള്ളതാണ്. എന്റെ രാഷ്ട്രീയം ഞാൻ എടുക്കാൻ പോകുന്ന സിനിമകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും.
ഞാൻ എനിക്ക് നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട്. വീണാൽ അതിനു മേലെ ആകും ഞാൻ വീഴുക.അതിൽ നിന്നും ഉയർന്നു വരുക എന്നത് അതിലേറെ എളുപ്പവുമാണ്. അതുകൊണ്ട് എന്നെ കുറിച്ച് വല്ലാതെ നിങ്ങൾ സൈബർ തല്ലുകൊള്ളികൾ ആലോചിച്ച് ദുഖിക്കേണ്ട കാര്യമേയില്ല.

shortlink

Related Articles

Post Your Comments


Back to top button