BollywoodGeneralLatest NewsNEWS

ഭ്രാന്തമായി ഞങ്ങള്‍ പ്രണയിക്കുന്നു, ഞങ്ങള്‍ വീണ്ടും ഒന്നിച്ചു!! ബലാത്സംഗ പരാതി തീർന്നു? ഭര്‍ത്താവുമായി വീണ്ടും ഒന്നിച്ച്‌ പൂനം പാണ്ഡെ

ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പൂനവും ഒന്നിച്ചുള്ള വിവാഹചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ഹണിമൂണ്‍ ആഘോഷത്തിനിടെ ഭര്‍ത്താവ് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതി നൽകിയ നടി പൂനം പാണ്ഡെ ഇപ്പോൾ ഭർത്താവുമായി ഒന്നിച്ചുവെന്നു റിപ്പോർട്ടു. നടിയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോബെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ എല്ലാം പരിഹരിച്ചുവെന്നു താരം. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രശ്‌നം പരിഹരിച്ച്‌ ഒന്നിച്ച കാര്യം താരം അറിയിച്ചത്.

ഗോവയില്‍വച്ച്‌ തന്റെ കഴുത്തു ഞെരിച്ചെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പൊലിസീന് നല്‍കിയ പരാതിയില്‍ പൂനം പറയുന്നത്. അതിന് തൊട്ടുപിന്നാലെ സാം അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പൂനവും ഒന്നിച്ചുള്ള വിവാഹചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

”പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഒരുവിധം എല്ലാം പരിഹരിച്ചുകഴിഞ്ഞു. ഞങ്ങള്‍ വീണ്ടും ഒന്നിച്ചു. നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ? ഞങ്ങള്‍ രണ്ടുപേരും പരസ്പരം വളരെ അധികം സ്‌നേഹിക്കുന്നുണ്ട്. ഭ്രാന്തമായി ഞങ്ങള്‍ പ്രണയിക്കുന്നു. ഏത് വിവാഹത്തിലാണ് ഉയര്‍ച്ചകളും താഴ്ചകളുമില്ലാത്തത്.” താരത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെല്ലാം എന്നാണ് ആരാധകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button