
നടനും സംവിധായകനുമായ മേജർ രവി തന്റെ ജീവിതകഥ സിനിമ ആയാൽ നായകൻ ആരാകുമെന്നു തുറന്നു പറയുകയാണ്, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തന്റെ ജീവിത കഥ പറയുന്ന ചിത്രം ഉണ്ടാവുകയാണെങ്കില്‍ നായകനായി കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു, ജയസൂര്യ, ടെവിനോ എന്നിവരുടെ പേരുകളാണ് മേജര്‍ രവി പറയുന്നത്.
മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘രണ്ട് മൂന്ന് നടന്മാര് എന്റെ മനസിലുണ്ട്. കാരണം ഇവരെയൊക്ക ഞാന്‍ അറിയുന്നതാണ്. ഒന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒരു താരം കുഞ്ചാക്കോ ബോബനാണ്. ഭയങ്കര ഡെഡിക്കേഷനും ഒരു തരത്തിലും പ്രശ്നമില്ലാത്ത ആളാണ്. ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല. അതുപോലെ ഞാന്‍ കണുന്നത് പൃഥ്വിരാജിനെയാണ്. ബാക്കിയുള്ളവരെ എനിക്ക് നേരിട്ട് അറിയില്ലെങ്കില്‍ കൂടിയും, ടൊവിനോ, ജയസൂര്യ, ജോജു എന്നിവരെയാണ്. ഇവരുടെ ഡെഡിക്കഷന്‍ ലെവല്‍ നേരിട്ട് വര്‍ക്ക് ചെയ്താല്‍ മാത്രമേ അറിയാന്‍ കഴിയുള്ളു. ഇതിനകത്ത് ഡെഡിക്കേഷനുള്ള ആര്‍ട്ടിസ്റ്റാണ് വേണ്ടത്’. രാജുവിനെയൊക്കെ എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ടെന്നും മേജര്‍ രവി കൂട്ടിച്ചേർത്തു
Post Your Comments