മലയാള സിനിമയില്‍ കെപി ഉമ്മര്‍ എന്ന അഭിനയ പ്രതിഭയുടെ സ്ഥാനം എന്നും പ്രഥമ നിരയില്‍ തന്നെയാണ്. നായകനും വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ റോളുകളും ഒരു പോലെ വഴങ്ങുമായിരുന്ന അറുപത് എഴുപത് കാലഘട്ടത്തിലെ കരുത്തുറ്റ നടനായിരുന്നു കെപി ഉമ്മര്‍. കെപി ഉമ്മര്‍ എന്ന അതുല്യ നടന്റെ ഓര്‍മ്മകള്‍ പങ്കിടുകയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഇമ്പിച്ചാമിനബി. ഉമ്മര്‍ എന്ന നടന്റെ വിയോഗത്തോടെ സിനിമ കാണുക എന്ന പതിവ് രീതിക്ക് അവസാനമായെന്നും മിമിക്രിയൊക്കെ കണ്ടാല്‍ അദ്ദേഹത്തെ ഓര്‍മ്മ വരുന്നത് കൊണ്ട് അതൊന്നും കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഉമ്മറിന്റെ പത്നി ഇമ്പിച്ചാമിനബി ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
“കേരളത്തിലെ ആളുകള്‍ക്കൊക്കെ വലിയ സ്നേഹമാണ്. എവിടെ കണ്ടാലും ഉമ്മര്‍ക്കയെ കുറിച്ച് പറയും. മിമിക്രിയിലൊക്കെ കാണുമ്പോള്‍ പഴയ കാര്യമെല്ലാം ഓര്‍മ്മ വരും. അതുകൊണ്ട് അതൊക്കെ വളരെ കുറച്ചു മാത്രമേ ഞാന്‍ കാണാറുള്ളൂ. അദ്ദേഹം മരിച്ച ശേഷം സിനിമയും അങ്ങനെ തന്നെ. കുറച്ചു കാണും അദ്ദേഹം മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ ഹരമായിരുന്നു. കൂട്ടുകാര്‍ വരും അവര്‍ക്ക് ഭക്ഷണം വയ്ക്കും. ഒരുമിച്ചിരുന്നുള്ള ഭക്ഷണവും തമാശയും കഥപറച്ചിലും എല്ലാമായി ആഘോഷം. അദ്ദേഹം പോയതോടെ എല്ലാം നിന്നു. ഇപ്പോള്‍ പണിയൊക്കെ എടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇളയവന്‍ റഷീദിനും ഭാര്യക്കും കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍”. ഉമ്മറിന്റെ പത്നി ഇമ്പിച്ചാമിനബി പറയുന്നു.
Post Your Comments