നടിമാര്‍ ഇഷ്ടത്തോടെ വസ്ത്രം ധരിക്കുമ്പോള്‍ അവരുടെ വ്യക്തിപരമായ സ്വാതന്ത്യത്തില്‍ കൈകടത്തി നടത്തുന്ന സൈബര്‍ ആക്രമണങ്ങളെ വക വച്ച് കൊടുക്കരുതെന്ന് നടി എസ്തര് അനില്‍. എല്ലാവരും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ച് ഫോട്ടോകള്‍ പങ്കുവയ്ക്കട്ടെ എന്ന് എസ്തര് അനില്‍ പ്രതികരിച്ചു. പൃഥ്വിരാജിന്റെ ബോഡിക്ക് പോസിറ്റീവ് കമന്റ് ലഭിക്കുമ്പോള്‍ അനശ്വര രാജന് ലഭിക്കുന്നത് അശ്ലീല സന്ദേശം ആണെന്നും തന്റെ നയം വ്യക്തമാക്കി കൊണ്ട് എസ്തര് അനില്‍ തുറന്നടിച്ചു.
“ഇന്‍സ്റ്റഗ്രാമില്‍ പലവട്ടം നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധയില്പ്പെടുമ്പോഴും പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു. സാനിയ ഇയ്യപ്പനും, അനിഖ സുരേന്ദ്രനുമെല്ലാം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിംഗ് നേരിട്ടിട്ടുണ്ട്. ഞങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്. എന്നല്ലാതെ ഇതുവരെ അതിനെതിരെ പ്രതികരിച്ചിട്ടില്ല. പക്ഷേ അനശ്വരയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായപ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നിയില്ല. അതിനിടെ മറ്റൊരു പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടു. പൃഥ്വിരാജിന്റെയും അനശ്വരയുടെയും ഫോട്ടോകള്‍ ഒരുമിപ്പിച്ച കൊളാഷ്. പൃഥ്വിരാജ് ബോഡി കാണിച്ച് നില്ക്കുന്ന ഫോട്ടോയ്ക്ക് പോസിറ്റീവ് കമന്റുകള്‍. അനശ്വരയുടെ ഫോട്ടോയ്ക്ക് താഴെ വന്നത് അശ്ലീലവും. അതുകൂടി കണ്ടപ്പോള്‍ ഷോട്ട്സ് ധരിച്ചു ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് ഞാനും തീരുമാനിച്ചു”. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ എസ്തര് അനില്‍ പങ്കുവയ്ക്കുന്നു.
Post Your Comments