സോഷ്യൽ മീഡിയയിൽ സജീവമായ നടിയാണ് അനുശ്രീ. താരത്തിന്റെ പോസ്റ്റുകൾ വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. പഠിച്ചു മറന്ന പാഠങ്ങളാണ് ഈ കോവിഡ് കാലഘട്ടത്തിൽ അനുശ്രീയുടെ ലോകം. കുഞ്ഞു സ്ലൈറ്റിൽ മലയാളം അക്ഷരമാലയുമെഴുതി നിൽക്കുന്ന ചിത്രമാണ് താരം തൻ്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
“അ ആ ഇ ഈ ..പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടയ്ക്കു റിവിഷൻ ചെയ്യുന്നത് നല്ലതാ” താരം കുറിച്ചു. നീല നിറമുള്ള കുർത്തിയിൽ സ്വരാക്ഷരങ്ങൾ എഴുതിയ സ്‌ളൈറ്റും പിടിച്ചു പ്രത്യക്ഷപ്പെട്ട താരത്തിൻ്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
https://www.instagram.com/p/CFoCCmrJ9V1/?utm_source=ig_embed
Post Your Comments