എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയും മാധവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം റിലീസ് ചെയ്ത് 31 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പുതിയ സാങ്കേതിക വിദ്യയില്‍ വീണ്ടുമെത്തുന്നു. അതിന്റെ മുന്നോടിയായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ.
ചന്ദനലേപ സുഗന്ധം, ഇന്ദുലേഖ കണ്‍തുറന്നു എന്നീ ഗാനങ്ങൾ 4കെ അള്‍ട്രാ എച്ച്‌ഡി ക്വാളിറ്റിയിലാണ് പുറത്തിറക്കിയിരിക്കുന്നത്. വടക്കന്‍ വീരഗാഥ നിര്‍മിച്ച ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പിവി ഗംഗാധരന്റെ മൂന്ന് പെണ്‍മക്കളാണ് ഈ ഉദ്യമത്തിന് പിന്നില്‍. ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരുടെ നിര്‍മാണ കമ്ബനിയായ എസ്‌ക്യൂബാണ് യൂട്യൂബിലൂടെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ 8 കെ വേര്‍ഷൻ പുറത്തിറക്കാനും ഇവർക്ക് പദ്ധതിയുണ്ട്.
Post Your Comments