
അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യാനിരിക്കെ പുറത്തുവരുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി നാര്‍കോട്ടിസ് ബ്യൂറോ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ ഭാര്യ ഭാര്യ ദീപികയെ ചോദ്യം ചെയ്യുമ്പോള്‍ ഒപ്പമിരിക്കാന്‍ അനുവദിക്കണമെന്ന് രണ്‍വീര്‍ ആവശ്യപ്പെട്ടു എന്നാണ് വാർത്തകൾ പുറത്തെത്തിയത്.
എന്നാൽ അത്തരത്തിൽ വന്ന റിപ്പോട്ടുകള്‍ തെറ്റാണെന്ന് എന്‍സിബി പറഞ്ഞു. രണ്‍വീര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. അടുത്തിടെ ലഹരിമരുന്ന് കേസിൽ വാട്സാപ്പ് ചാറ്റുകൾ അടക്കം പുറത്തെത്തിയതും ദീപികയാണ് ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിനെന്നതും നടിയുടെ സമൂഹത്തിലുള്ള സ്വീകാര്യത ഏറെ കുറച്ചിരിക്കുകയാണ്.
Post Your Comments