ബോളിവുഡ് മേഖലയിൽ ഏറെ വിവാദമായ മയക്കു മരുന്ന് മാഫിയാ കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയാണ് താരസുന്ദരി ദീപികയെ. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ചാറ്റ് നടത്തിയതായി നടി ദീപിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സൂചന. മാനേജര്‍ കരീഷ്മ പ്രകാശുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിലാണ് ദീപികയുടെ നിര്‍ണായക മൊഴിയെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. ദീപികയും കരീഷ്മയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞദിവസം എന്‍സിബി വീണ്ടെടുത്തിരുന്നു.
കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതിയെന്ന് ദീപിക ആവശ്യപ്പെടുന്നത് വാട്‌സ് ആപ്പ് ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനായി രാവിലെ 9. 45 ഓടെ എന്‍സിബി ഓഫീസിലെത്തിയ ദീപികയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന്‍ ദീപികയാണെന്നും ഉള്ള വിവരങ്ങള്‍ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. നടിമാരായ സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്യുന്നുണ്ട്.
Post Your Comments