എസ്പി ബാലസുബ്രമണ്യം എന്ന അനുഗ്രഹീത ഗായകന് ഓരോ ഭാഷയും ഓരോ ദൈവങ്ങളായിരുന്നുവെന്ന് ഗായിക കെഎസ് ചിത്ര. എസ്പിബി എന്ന മനുഷ്യനെക്കുറിച്ചും ചിത്ര മനസ്സ് തുറന്നു.
‘പുന്നകൈ മന്നന്’ എന്ന സിനിമയിലെ ‘കാലകാല മാഗ’ എന്ന പാട്ടിന്റെ സമയത്താണ് എസ്പിബി സാറിനെ ആദ്യമായി കാണുന്നത്. ഞാന്‍ അപ്പോഴേക്കും കുറെ പാട്ടുകള്‍ പാടിയിരുന്നു. എന്നിട്ടും പേടിച്ചാണ് റെക്കോഡിംഗ് മുറിയിലേക്ക് പോയത്. പക്ഷെ അവിടെ കണ്ടത് സംഗീത ജീവിതത്തില്‍ കൈ പിടിച്ചു നടത്തുന്ന ഒരാളെയാണ്. പിന്നീട് മലയാളത്തിലും, തമിഴിലും, കന്നഡയിലും, ഹിന്ദിയിലുമെല്ലാം ഒരുമിച്ചു പാടി. എത്രയോ വേദികളില്‍ ഗാനമേളകള്‍ നടത്തി. ഓരോ പാട്ടും അദ്ദേഹം പാടുന്നത് എത്ര അനായാസമാണെന്ന് തൊട്ടടുത്ത് നിന്ന് കണ്ടു. മറ്റുള്ളവരോട് എത്രമാത്രം കരുണയാണ് എസ്പിബി സാര്‍ കാണിച്ചിട്ടുള്ളതെന്ന് പറഞ്ഞറിയിക്കാനാകില്ല. തന്റെ പാട്ടിനെ സ്നേഹിച്ച രോഗികളായ എത്രയോ പേരെ അദ്ദേഹം തേടിച്ചെന്നു. ആരുമറിയാതെ സഹായിച്ചു. കണ്ണ് കാണാത്ത ഒരു സംഗീത പ്രേമിയുടെ പിന്നില്‍ ചെന്ന് നിന്ന് ഞാന്‍ ബാലുവാണ് എന്ന് പറഞ്ഞു അത്ഭുതപ്പെടുത്തിയ നിമിഷം കാണുമ്പോള്‍ കണ്ണ് നിറയും. അദ്ദേഹം ആശുപത്രിയിലായത് അറിഞ്ഞു എന്നെ പരിചയമുള്ള ഓരോരുത്തരും പറഞ്ഞത് എസ്പിബി സാര്‍ നല്കിയ സഹായങ്ങളെക്കുറിച്ചാണ്”. ചിത്ര പറയുന്നു.
കടപ്പാട് മനോരമ ദിനപത്രം കാഴ്ചപ്പാട് പേജ്
Post Your Comments