
സംഗീത ലോകത്തെ ഇതിഹാസം എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗവേദനയിലാണ് ആരാധകർ. അദ്ദേഹത്തിന്റെ ഓര്‍മ്മകളും പാട്ടുകളുമൊക്കെ പങ്കുവെച്ച് ആദരവ് അർപ്പിക്കുകയാണ് പല താരങ്ങളും. നടൻ കിഷോർ സത്യയും എസ് പി ബിയുമായുള്ള ഓർമ്മകൾ പങ്കുവച്ചു.
കിഷോർ സത്യയുടെ പോസ്റ്റ്
“ഞാൻ യു എ ഇ യിൽ 106.2 ഹം എഫ് എം റേഡിയോയിൽ ജോലി ചെയ്യുമ്പോൾ ഒന്നിലധികം പ്രാവശ്യം എസ് പി ബി സാറിനെ കാണുവാനും സംസാരിക്കാനുമൊക്കെ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിനയവും കുലീനതയും എപ്പോഴും എന്നെ വിസ്മയിപ്പിച്ചിരുന്നു. ശബരിയുടെ വേർപാടിന്റെ വേദനയിൽ നിന്നും മോചിതരാവും മുൻപ് മറ്റൊരു വിയോഗ വാർത്തയും കൂടെ. കാലത്തിന്റെ ക്രൂരതകൾ അവസാനിക്കുന്നില്ല. എസ്പിബി സാറിന്റെ ശബ്ദം ഒരുനാളും മരിക്കുന്നില്ല”, എന്നാണ് കിഷോർ സത്യ കുറിച്ചത്.
Post Your Comments