നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു ഉയർന്ന മയക്കുമരുന്ന് കേസില്‍ നടിമാരായ ദീപിക പദുകോണ്‍, സാറ അലി ഖാന്, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധിപേരെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുകയാണ്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. വൻ തോതിൽ കരണിനു വേണ്ടി സുഹൃത് മയക്കുമരുന്നു വാങ്ങിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കരൺ. താരങ്ങൾക്ക് വേണ്ടി 2019 ജൂലൈ 28നു തന്റെ വീട്ടില്‍ വെച്ച് നടത്തിയ പാര്‍ട്ടിയിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന എന്ന രീതിയിൽ വാര്‍ത്തകൾ പ്രചരിച്ചിരുന്നു.
കുറച്ചുനാളുകളായി മാധ്യമങ്ങള്‍ തനിക്കെതിരെ വികലവും അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നാണ് കരണ്‍ ജോഹര്‍ തന്റെ പ്രസ്താവനയില്‍ പറയുന്നത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും അത്തരം വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാറില്ലെന്നും കരണ്‍ ജോഹര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments