എസ്പിബി എന്ന മൂന്നക്ഷരം ഇന്ത്യന്‍ സംഗീത ലോകത്തെ അത്ഭുതമായി അടയാളപ്പെട്ടപ്പോള്‍ ആ ദേഹ വിയോഗ വാര്‍ത്ത വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് അദ്ദേഹത്തെ ഇഷ്ടപെട്ടുന്ന ഓരോ സംഗീത പ്രേമിയും. സിനിമാ ലോകവും സാംസ്കാരിക ലോകവും അതുല്യ പ്രതിഭയ്ക്ക് ആദരം പങ്കിടുമ്പോള്‍ സംഗീത ലോകത്തെ ഗിന്നസ് അതികായകന് പ്രണാമം അര്‍പ്പിക്കുകയാണ് മറ്റൊരു ഗിന്നസ് താരമായ ഗിന്നസ് പക്രു.
‘ഗിന്നസിന്റെ മടിയില്‍ ഗിന്നസ്’ എന്ന് എസ്പി ബാലസുബ്രമണ്യത്തിന്റെ കമന്റ് ഓര്‍ത്തെടുത്ത് കൊണ്ടായിരുന്നു അത്ഭുത ഗായകന് മലയാളത്തിന്റെ ഗിന്നസ് താരമായ ഗിന്നസ് പക്രു പ്രണാമം അര്‍പ്പിച്ചത്.
വേദിക്കു പുറകിൽ മടിയിലിരുത്തി ഒരു ചിത്രം…. ഗിന്നസ്, ഗിന്നസിൻ്റെ മടിയിൽ എന്നൊരു കമൻ്റും ചിരിയും…. ഗിന്നസ് പക്രു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു,
ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വേദിക്കു പുറകിൽ മടിയിലിരുത്തി ഒരു ചിത്രം…. ഗിന്നസ്, ഗിന്നസിൻ്റെ മടിയിൽ എന്നൊരു കമൻ്റും ചിരിയും…….. അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം…. പ്രണാമം
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച വ്യക്തി എന്ന റെക്കോഡ് എസ്പിബിയുടെ പേരിലാണ്. ഇന്ത്യന്‍ സംഗീത ലോകത്ത് മറ്റൊരാള്‍ക്കും ഇനി തിരുത്തപ്പെടാന്‍ പ്രയസാമാകുന്ന ഈ നേട്ടം എസ്പിബിയുടെ പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും.
Post Your Comments