GeneralLatest NewsMollywoodNEWS

“ലക്ഷ്മിക്ക് directly ദ്രോഹം ചെയ്യണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.. അതിനുള്ള വഴികൾ ഞാൻ ആലോചിക്കുന്നുണ്ട്”; ഭീഷണി അങ്ങ് കയ്യിൽ വെച്ചാൽ മതി റോഷൻ മാത്യു!!

സോഷ്യൽ മീഡിയ ഇപ്പൊ ഹീറോയാക്കുന്ന മാന്യ അദ്ദേഹം ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് നിങ്ങൾ കൊട്ടേഷൻ കൊടുക്കുമോ..?

വനിതയില്‍ വന്ന അഭിമുഖത്തിന്റെ പേരിൽ വിമർശനം ഉന്നയിച്ച യുവനടൻ റോഷൻ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി മാധ്യമ പ്രവർത്തക രംഗത്ത്. ഈ വിവാദവും സൈബര്‍ ബുള്ളീയിങ്ങും നടന്‍ റോഷന്റെ നേരിട്ടുള്ള അറിവേടെയാണെന്നും തന്നെ വ്യക്തിപരമായി ഉപദ്രവിക്കുക തന്നെയാണ് ലക്ഷ്യം എന്ന് റോഷന്‍ പറഞ്ഞതായും വനിത ലേഖിക ലക്ഷ്മി പ്രേംകുമാര്‍ പ്രതികരിച്ചു. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ പ്രതികരണവുമായി ലക്ഷമിയുടെ ഭർത്താവും ചലച്ചിത്ര പ്രവർത്തകനുമായ ഋഷി രംഗത്ത്.

ഋഷിയുടെ പോസ്റ്റ്

ഭീഷണി അങ്ങ് കയ്യിൽ വെച്ചാൽ മതി റോഷൻ മാത്യു”

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനിതയിൽ വന്ന ഇന്റർവ്യൂവിനെ പറ്റിയുള്ള വിവാദങ്ങൾ പുറത്ത് നിന്ന് നോക്കി കാണുകയായിരുന്നു. തികച്ചും എന്റെ ഭാര്യയുടെ ഓഫീഷ്യൽ കാര്യമായതു കൊണ്ടും എതിർഭാഗം എന്റെ സഹ പ്രവർത്തകനായത് കൊണ്ടും അത് ഒഫീഷ്യലി മൂവ് ചെയ്യട്ടെ എന്ന് കരുതി. പക്ഷെ ഇന്നലേ നടന്ന സൈബർ അറ്റാക്കും അതിലുപരി പ്രമുഖ നടന്റെ ഭീക്ഷണി വോയിസ്‌ നോട്ടും എന്നെയും ഞെട്ടിച്ചു. വോയിസ്‌ നോട്ടിൽ നടൻ പറയുന്നത് സോഷ്യൽ മീഡിയ പ്രഹസനം കഴിഞ്ഞ്
“ലക്ഷ്മിക്ക് directly ദ്രോഹം ചെയ്യണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.. അതിനുള്ള വഴികൾ ഞാൻ ആലോചിക്കുന്നുണ്ട്”
സോഷ്യൽ മീഡിയ ഇപ്പൊ ഹീറോയാക്കുന്ന മാന്യ അദ്ദേഹം ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് നിങ്ങൾ കൊട്ടേഷൻ കൊടുക്കുമോ..? അതോ പീഡിപ്പിക്കാൻ ആളുകളെ അയക്കുമോ..??
ഒരു നടിക്കെതിരെ നടന്ന അക്രമം ഇപ്പോഴും ചർച്ചയാകുമ്പോളാണ്. യുവ നടന്റെ life threatening ഭീഷണി ഇതിനെതിരെ ശക്തമായി പ്രതികരിക്കും….. Lakshmi Premkumar

https://www.facebook.com/rishisivakumar.sivakumar/posts/3343201922381880

shortlink

Related Articles

Post Your Comments


Back to top button