കേരളത്തിലെ സ്ത്രീകളെ ലൈംഗികമായും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചയാളെ വീട്ടില്‍ കയറി മർദ്ദിച്ചു നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും കൂട്ടരും. വിജയ് പി നായര്‍ എന്ന വ്യക്തി നിരന്തരമായി സ്ത്രീകളെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഈ യുട്യൂബര്‍ക്കെതിരെ കരിഓയില്‍ പ്രയോഗം നടത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
ആക്റ്റിവിസ്റ് ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഇയാൾ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
ശ്രീലക്ഷ്മി അറയ്ക്കല്‍ നല്കിയ പരാതി ഇങ്ങനെ,
വിഷയം: Dr. വിജയ് പി നായര്‍ എന്ന ആള് നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ സംബന്ധിച്ച് സമര്‍പ്പിക്കുന്ന പരാതി.
സര്, എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്. 14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിലുടനീളം, തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷന് അദ്ധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവില്‍ മുഴുവന്‍ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാന്‍ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീര്‍ക്കുകയുമാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ എസ് ആര് ടി സി കക്കൂസ് പോലെ ആണെന്നും അവര്‍ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്ബതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞ് വെക്കുന്നത്. മാത്രമല്ല ഇയാളുടെ മറ്റുവീടിയോകളില്‍ അമ്മയുടെ കഴപ്പ് മാറ്റാന്‍ മകന് രതിമൂര്‍ച്ഛ നല്കിയ മകന് എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകള്‍ ഒക്കെതന്നെ രണ്ട് ലക്ഷത്തില്‍ അധികം ആള്‍ക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളര്‍ന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കള്‍ ആയി മാത്രമായിരിക്കും. സമൂഹീക വിപത്തായ ഇത്തരം വീഡിയോകള്‍ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.ഈ വീഡിയോകള്‍ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.
Post Your Comments