നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണെന്നും അതിനെ ചോദ്യം ചെയ്യുന്നത് നല്ല പ്രവണതയല്ലെന്നും നടി എസ്തര്‍ അനില്‍. ഇതാണ് ഞങ്ങളുടെ സംസ്കാരം നിയമം എന്നൊക്കെ പറഞ്ഞു ആരും ഇത് വഴി വരരുത് എന്ന മുന്നറിയിപ്പ് കൂടി നല്‍കുകയാണ് എസ്തര്‍.
നടി എസ്തര്‍ അനിലിന്‍റെ വാക്കുകള്‍
“നമ്മള്‍ എന്ത് ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എങ്ങനെ സംസാരിക്കണം തുടങ്ങിയവയെല്ലാം ഓരോ വ്യക്തിയുടെയും തീരുമാനങ്ങളാണ്. അതില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അധികാരമില്ല. ആ സ്വാതന്ത്ര്യം മാത്രമേ എല്ലാവരുടെയും അടുത്തുനിന്നും പ്രതീക്ഷിക്കുന്നുള്ളൂ. ഞാന്‍ ധരിച്ച വസ്ത്രം ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ ഈ വസ്ത്രം ധരിക്കരുതെന്ന് വിധിയെഴുതരുത്. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ മാനിക്കുന്നു. അല്ലാതെ ഇതാണ് ഞങ്ങളുടെ സംസ്കാരം, നിയമം എന്നൊക്കെ പറഞ്ഞു വരരുത്. ആ സ്വഭാവം പെട്ടെന്ന് മാറില്ലെന്നറിയാം. ഇത്തരം മൂവ്മെന്റുകള്‍ മാറ്റങ്ങള്‍ക്ക് കാരണമാകട്ടെ”. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ അനില്‍ പറയുന്നു.
Post Your Comments