CinemaGeneralMollywoodNEWS

ഗോഡ് ഫാദറിലേക്ക് ആദ്യം അച്ഛനെ വിളിച്ചു, പിന്നീട് മകന്‍ പ്രധാന താരമായി: ഭീമന്‍ രഘു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ എത്തിയതിന് പിന്നില്‍

പിന്നീട് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിക്കാം എന്ന തീരുമാനത്തിലെത്തി

സിദ്ധിഖ് – ലാല്‍ ടീമിന്റെ ഏറെ ജനപ്രിയമായ ചിത്രങ്ങളില്‍ ഒന്നാണ് ‘ഗോഡ് ഫാദര്‍’. നാടകാചാര്യന്‍ എന്‍എന്‍ പിള്ള, തിലകന്‍, ഇന്നസെന്റ്, മുകേഷ്, ഭീമന്‍ രഘു തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രത്തിന്റെ കാസ്റ്റിംഗും ഏറെ വ്യത്യസ്തമായിരുന്നു. അന്ന് വില്ലന്‍ വേഷങ്ങളിലൂടെ മാത്രം അറിയപ്പെട്ടിരുന്ന ഭീമന്‍ രഘു ഇവരുടെ ഗ്രൂപ്പില്‍ എങ്ങനെ കയറിപ്പറ്റി എന്ന് ചിന്തിക്കുന്ന പ്രേക്ഷകരും ഏറെയാണ്‌.

‘ഗോഡ് ഫാദര്‍’ എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു അത് ചിത്രീകരിക്കുന്നതിന് മുന്‍പ് വരെ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയുടെ ലിസ്റ്റില്‍ ഭീമന്‍ രഘു എന്ന നടന്‍ ഇല്ലായിരുന്നു. ആ റോളിലേക്ക് പരിഗണിച്ചിരുന്നത് നടന്‍ നെടുമുടി വേണുവിനെയാണ്. ആ സമയം നെടുമുടി വേണു എന്ന നടന് തിരക്കായതിനാല്‍ ‘ഗോഡ് ഫാദര്‍’ എന്ന ചിത്രത്തിന് വേണ്ടി ഡേറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീട് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അതും നടക്കാതെ പോയി. അപ്പോഴാണ് മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്യുന്ന ഒരാളെ ഇങ്ങനെയൊരു വേഷത്തിലേക്ക് പരിഗണിച്ചാലോ എന്ന ചിന്ത സിദ്ധിഖ് ലാലിന്‍റെ മനസ്സില്‍ വരുന്നത്. അങ്ങനെ ഭീമന്‍ രഘുവിനെ ആ റോളിലേക്ക് സിദ്ധിഖ് ലാല്‍ ടീം തെരഞ്ഞെടുക്കുകയായിരുന്നു. നാടക നടനായ ഭീമന്‍ രഘുവിന്റെ അച്ഛനും സിദ്ധിഖ് -ലാല്‍ ടീമിന്റെ ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ റോളിലെത്തിയ അദ്ദേഹത്തിന്റെ ഒരു ഡയലോഗും അതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button