മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനു തുടക്കമായി. ദൃശ്യം 2ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നടൻ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. താരം തന്നെയാണ് ദൃശ്യം ടീമിനൊപ്പം ജോയിന്‍ ചെയ്ത വിവരം ആരാധകരെ അറിയിച്ചത്.
ജോര്ജു കുട്ടിയുടെ വേഷത്തില്‍ സംവിധായകന് ജിത്തു ജോഫിനും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിനുമൊപ്പം നില്‍ക്കുന്നതിന്റെ ചിത്രം മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിങ്ങിന് എത്തിയത് എന്നാണ് താരം കുറിക്കുന്നത്.
ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാന്‍ അനുവാദമുണ്ടാകില്ല. മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.
Post Your Comments