CinemaGeneralMollywoodNEWS

യുവനിരയില്‍ ഏറ്റവും ടാലന്‍റ് ആയ നടന്‍ : കവിയൂര്‍ പൊന്നമ്മ പറയുന്നു

അത്രയ്ക്ക് റേഞ്ച് ഉള്ള കലാകാരനാണ് അദ്ദേഹം

ചെറുപ്പകാലത്ത് തന്നെ പ്രേം നസീറിന്റെയും സത്യന്റെയുമൊക്കെ അമ്മയായി മലയാള സിനിമയില്‍ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ പുതിയ തലമുറയുടെ കൂടെ വരെ അമ്മ കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടുന്നുണ്ട്. മോഹന്‍ലാലിന് മറ്റൊരു അമ്മയെ സിനിമയില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാതെ പോകുന്നതാണ് കവിയൂര്‍ പൊന്നമ്മ എന്ന നടിയിലെ ഏറ്റവും മികച്ച മനോഹാരിത. തന്റെ അഭിപ്രായത്തില്‍ പുതു നിരയിലെ ഏറ്റവും കഴിവുള്ള നടന്റെ പേര് പറയുകയാണ് കവിയൂര്‍ പൊന്നമ്മ

“ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ഒന്നും ഞാന്‍ തിയേറ്ററില്‍ പോയി കാണാറില്ല. ഞങ്ങളുടെ നാട്ടുകാരനായ നിവിന്‍ പോളിയുടെ ‘നേരം’ എന്ന സിനിമ തിയേറ്ററില്‍ പോയി കണ്ടിരുന്നു. പുതിയ പിള്ളേരെയൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഫഹദ് ഫാസിലിനോളം ഒരു മികച്ച നടന്‍ ഇപ്പോള്‍ യുവ നിരയില്‍ ഇല്ല. അത്രയ്ക്ക് റേഞ്ച് ഉള്ള കലാകാരനാണ് അദ്ദേഹം. ഒരു സീനിയര്‍ താരം എന്ന നിലയില്‍ പുതു തലമുറയില്‍പ്പെട്ട എല്ലാരും എന്നോട് സ്നേഹത്തോടെയാണ് പെരുമാറുന്നത് പുതു തലമുറയില്‍പ്പെട്ട നവ്യ ഉള്‍പ്പടെയുള്ള നടിമാര്‍ എന്നെ പേരാണ് വിളിക്കുന്നത്. പൊന്നമ്മ എന്ന് വിളിക്കുമ്പോള്‍ അതില്‍ വല്ലാത്ത വാത്സല്യവും സ്നേഹവുമൊക്കെയുണ്ട്”. കവിയൂര്‍ പൊന്നമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button