ജയറാം എന്ന നായക നടനെ മലയാളത്തിന് സമ്മാനിച്ച പത്മരാജനെന്ന അതുല്യപ്രതിഭ ‘ഞാന്‍ ഗന്ധര്വ്വന്’ എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനിരുന്നത് ഒരു ക്രൈം ത്രില്ലറാണ്. കേരളത്തില്‍ നിന്നുള്ള കുറേ സ്പോര്‍ട്സ് താരങ്ങള്‍ ദേശീയ മീറ്റിനായി ട്രെയിനില്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളായിരുന്നു സിനിമയുടെ മുഖ്യ വിഷയം. ജയറാമിനെ മുഖ്യ കഥാപാത്രമാക്കി പ്ലാന്‍ ചെയ്തിരുന്ന ചിത്രം അദ്ദേഹത്തിന്റെ മരണത്തോടെ പ്രേക്ഷകന് ലഭിക്കാതെ പോകുകയായിരുന്നു.
പത്മരാജന് ചെയ്യാനിരുന്ന സിനിമയെക്കുറിച്ച് ജയറാം
“എനിക്ക് തുടരെ തുടരെ സിനിമയില്‍ പരാജയങ്ങള്‍ സംഭവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. ഞാന്‍ ഭരതന് സാറിന്റെ ‘കേളി’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ചിത്രീകരണത്തിന്റെ ഇടവേളയില്‍ പത്മരാജന് സാറിനെ ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ കാണാന്‍ പോയി. ‘ഇപ്പോള്‍ നിനക്ക് നല്ല സമയമല്ലല്ലോടാ ഒക്കെ ശരിയാകും ഞാന്‍ തരാമെടാ നിനക്ക് അടുത്ത ഹിറ്റ്’ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഒരു ഗംഭീര ത്രെഡ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കുറേ സ്പോര്‍ട്സ് താരങ്ങള്‍ ദേശീയ മീറ്റിനായി ട്രെയിനില്‍ ഡല്‍ഹിക്ക് പോകുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളായിരുന്നു അതിന്റെ പ്രമേയം,അന്നത്തെ കേരളത്തിലെ പ്രധാന കായിക താരങ്ങളെയും ആ സിനിമയില്‍ പങ്കെടുപ്പിക്കാന്‍ പത്മരാജന് സാറിന് പ്ലാന്‍ ഉണ്ടായിരുന്നു. സ്പോര്‍ട്സ് വിഷയമാക്കിയുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍”. ജയറാം പറയുന്നു.
Post Your Comments