GeneralLatest NewsMollywoodNEWS

കോടിയേരി സഖാവിന്റെ മകന് എതിരെ നല്‍കിയ ‘അമ്മ’യിലെ പരാതി പിന്‍വലിക്കണം; മൂന്നാം തീയതിക്കകം പരാതി പിന്‍വലിച്ചില്ലെങ്കില്‍ വണ്ടിയില്‍ ഉണ്ടാകുക തന്റെ ചതഞ്ഞ ശരീരം മാത്രം!! സംവിധായകനു വധഭീഷണി

ബിനീഷ് കോടിയേരിയെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണം

ടി.പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും പ്രമേയമാക്കിയ ടിപി. 51 സിനിമ വിവാദ സിനിമ സംവിധാനം ചെയ്ത സംവിധായകന്‍ മൊയ്തു താഴത്തിനു വധഭീഷണി. ബിനീഷ് കോടിയേരിക്ക് എതിരെ അമ്മയില്‍ നല്‍കിയ പരാതിയുടെ പേരില്‍ ടിപിയുടെ വധം നടപ്പാക്കിയ ക്രിമിനല്‍ സംഘം തന്നെ അപായപ്പെടുത്തും എന്ന സംശയത്തിലാണ് സംവിധായകന്‍.

നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിലും ബംഗളൂര് കേന്ദ്രമായ ലഹരിമരുന്ന് കടത്തിലും ആരോപണ വിധേയനായ ബിനീഷ് കോടിയേരിയെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടു മൊയ്തു പരാതി നൽകിയതാണ് വധഭീഷണിയ്ക്ക് പിന്നിൽ. ”ലഹരി മരുന്ന് കേസിലെ പ്രതിയും ബിനീഷും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ ഞെട്ടിക്കുന്നതാണ്. അമ്മയുടെ സല്‌പ്പെരിനു കളങ്കം വരുത്തിയ ബിനീഷിനെ അമ്മയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനും മൊയ്തു താഴത്ത് പരാതി നല്‍കിയത്. ഈ പരാതിക്ക് ശേഷമാണ് ദുബായില്‍ നിന്നും ഭീഷണി കോളുകള്‍ എത്തിയത്. എന്നാൽ ഈ പരാതി കേരളത്തിലെ ഡിജിപിക്ക് കൈമാറാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കാനാണ് മൊയ്തു താഴത്തിന്റെ തീരുമാനമെന്നും റിപ്പോർട്ട്. ടിപി സിനിമ എടുത്തപ്പോള്‍ തന്റെ മെസഞ്ചറില്‍ വന്നു കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സഖാവിനെതിരെ കണ്ണൂര്‍ എസ്‌പിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും വന്നില്ല. അതിനാലാണ് ഈ തീരുമാനം.

read also:‘മനുഷ്യന്‍’ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന മനുഷ്യസ്നേഹിയായിരുന്നു ബാലു സര്‍; സംവിധായകന്‍ എംഎ നിഷാദ്

വരുന്ന മൂന്നാം തീയതിക്കകം അമ്മയ്ക്ക് നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലപ്പെടും എന്നുള്ള ഭീഷണി സന്ദേശങ്ങള്‍ നിറഞ്ഞ കോളുകള്‍ ആണ് മൊയ്തുവിനെ തേടി വരുന്നത്. ബിനീഷിനെതിരെ പരാതി നല്‍കിയ ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും കൃത്യമായ, ആലോചിച്ചുള്ള ഉത്തരം നല്‍കാന്‍ വേണ്ടിയാണ് താന്‍ താമസം എടുക്കുന്നത് എന്നാണ് ഇടവേള ബാബു അറിയിച്ചതെന്നും മൊയ്തു പറയുന്നു.

read also:2015ല്‍ ബിനീഷ് ഒരു മണി എക്സ്‌ചേഞ്ച് കമ്ബനി ബംഗളൂരില്‍ ആരംഭിച്ചിരുന്നു, എല്ലാ തെളിവുകളും കൈമാറാന്‍ യൂത്ത് ലീഗ് തയ്യാര്‍; ബിനീഷ് കോടിയേരിക്ക് എതിരെ പുതിയ ആരോപണങ്ങളുമായി പി.കെ ഫിറോസ്

”കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സഖാവിന്റെ മകന് എതിരെ അമ്മയില്‍ കൊടുത്ത പരാതി അത് പിന്‍വലിക്കണം…താങ്കള്‍ സിനിമ ടിപി സിനിമ എടുത്തു താങ്കളെ ഞങ്ങള്‍ സഹിച്ചു താങ്കളുടെ സഹോദരന്‍ പാര്‍ട്ടി മെമ്ബര്‍ ആണ്. അനിയനും പാര്‍ട്ടി മെമ്ബര്‍ ആണ്. അതിനാലാണ് ശാരീരികമായി നിങ്ങളെ പാര്‍ട്ടി കൈകാര്യം ചെയ്യാത്തത്.. താങ്കള്‍ നിലവിട്ടു പ്രവര്‍ത്തിക്കുന്നു. ടിപിയെ 51 വെട്ടാണ് വെട്ടിയത്.. മൂന്നാം തീയതിക്കകം പരാതി പിന്‍വലിച്ചില്ലെങ്കില്‍…. .തന്റെ വണ്ടിയും താനും ഉണ്ടാവില്ല…വണ്ടിയില്‍ ചതഞ്ഞ ശരീരം മാത്രമേയുണ്ടാകൂ…ഇതാണ് ഗള്‍ഫില്‍ നിന്നും വന്ന ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്. കോള്‍ മുഴുവന്‍ വരുന്നത് ഗള്‍ഫില്‍ നിന്നാണ്. സിപിഎമ്മിനെ നിങ്ങള്‍ക്ക് അറിയില്ല. അവര്‍ വധിക്കാന്‍ തീരുമാനിച്ചാല്‍ തീര്‍ത്തിരിക്കും. എനിക്ക് വധഭീഷണികള്‍ ഒരുപാട് വന്നു. ടിപി സിനിമ എടുക്കുന്ന വേളയില്‍ തന്നെ. ഞാന്‍ ടിപിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭീഷണികള്‍ കൂസാതെ ടിപിയുടെ സിനിമ എടുത്തത്-മൊയ്തു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button