കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ – കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിന് ശേഷം മുന്‍ ഇന്ത്യന്‍ നായകനും വിഖ്യാത കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍ നടത്തിയ പ്രസ്താവന വിവാദത്തിൽ. മത്സരത്തില്‍ കമന്ററി പറയുന്നതിനിടയില്‍ ബാംഗ്ലൂര്‍ നായകന്‍ കോഹ്‌ലിയെയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയെയും ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സുനില്‍ ഗവാസ്കറിനെതിരെ ആരാധകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ ഗവാസ്കറിന് മറുപടിയായി എത്തിരിക്കുകയാണ് അനുഷ്ക.
കളിയില്‍ കമന്ററി പറയുമ്ബോള്‍ ഓരോ കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്നാണ് ഗവാസ്കറെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ അനുഷ്ക എന്നാല്‍ ഞങ്ങളോട് തുല്ല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് കരുതുന്നില്ലേയെന്ന് ചോദിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“കളിയെക്കുറിച്ച് അഭിപ്രായം പറയുമ്ബോള്‍ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ നിങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നോടും ഞങ്ങളോടും നിങ്ങള്‍ക്ക് തുല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് നിങ്ങള്‍ കരുതുന്നില്ലേ? കഴിഞ്ഞ രാത്രി എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെടാന്‍ നിങ്ങളുടെ മനസില്‍ മനസ്സില്‍ മറ്റ് നിരവധി വാക്കുകളും വാക്യങ്ങളും ഉണ്ടെന്നും എനിക്ക് ഉറപ്പുണ്ട്. ഇത് 2020 ആണ്, എന്റെ കാര്യങ്ങളി ഇപ്പോഴും മാറ്റമൊന്നുമില്ല. എപ്പോഴാണ് ഞാന്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കുകയും ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നത്? ബഹുമാനപ്പെട്ട മിസ്റ്റര്‍ ഗവാസ്‌കര്‍, ഈ മാന്യന്മാരുടെ ഗെയിമിലെ പേരുകളില്‍ ഉയരത്തില്‍ നില്‍ക്കുന്ന ആളാണ് നിങ്ങള്‍. നിങ്ങള്‍ അത് പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ഇത്രയും നിങ്ങളോട് പറയാന്‍ ആഗ്രഹിച്ചു” അനുഷ്ക പറഞ്ഞു.
Post Your Comments