GeneralLatest NewsMollywoodNEWS

അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നടന്‍ ബാല; പാപ്പുവിന്റെ പിറന്നാൾ അമൃതയ്ക്കൊപ്പം!!

എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ...

മകൾ അവന്തികയുടെ പിറന്നാള്‍ അനാഥക്കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് നടന്‍ ബാല. അനാഥക്കുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചും അവര്‍ക്ക് ഭക്ഷണം നല്‍കിയുമാണ് ബാല മകളുടെ പിറന്നാള്‍ ദിവസം ചെലവഴിച്ചത്. അതേസമയം, അമ്മയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു പാപ്പു എന്നു വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷം.

ഇന്നെന്റെ മകളുടെ പിറന്ന നാളാണ് എന്നു ആമുഖമായി പറഞ്ഞു കൊണ്ടാണ് ശരണാലയത്തിലെ കുഞ്ഞുങ്ങളോട് താരം സംസാരിച്ചു തുടങ്ങിയത്. ‘ എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ… ഇന്നത്തെ ദിവസം പാപ്പുവിനെ ഒരുപാടു മിസ് ചെയ്യുന്നു. തീര്‍ച്ചയായും നമ്മള്‍ കാണും,’ വിഡിയോ സന്ദേശത്തില്‍ നടന്‍ ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button