വിവാഹം കഴിഞ്ഞു ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭർത്താവിനെതിരെ പീഡന പരാതി ഉയർത്തി രംഗത്തു എത്തിയിരിക്കുകയാണ് താരം പൂനം പാണ്ഡെ. താരത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെ അറസ്റ്റിലായതിന് പിന്നാലെ അയാളില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ നടി വിവരിച്ചത്.
കടുത്ത മര്‍ദ്ദനമാണ് സാമില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത്. മരിച്ചു പോകുമെന്ന് വരെ തോന്നിയെന്നും പൂനം വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ സാമുമായി ഒരു തര്‍ക്കം ഉണ്ടായതോടെ അയാള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നെ ശ്വാസം മുട്ടിച്ചു. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നാണ് കരുതിയത്. മുഖത്ത് ശക്തിയായി ഇടിച്ചു. മുടിയില്‍ പിടിച്ച് വലിച്ച് തല കട്ടിലിന്‍റെ വക്കില്‍ ഇടിപ്പിച്ചു. എന്‍റെ ദേഹത്ത് മുട്ടുകുത്തി വച്ച് ക്രൂരമായി ഉപദ്രവിച്ചു. ഒരുവിധത്തില്‍ മുറിയില്‍ നിന്നിറങ്ങി പുറത്ത് നിന്ന് പൂട്ടി. തുടര്‍ന്ന് ഹോട്ടല്‍ സ്റ്റാഫ് പൊലീസിനെ വിളിക്കുകയും അവര്‍ അയാളെ കൊണ്ടു പോവുകയും ആയിരുന്നു. പിന്നാലെ ഞാന്‍ പരാതിയും നല്‍കി’ പൂനം പറയുന്നു
വിവാഹത്തോടെ എല്ലാം അവസാനിക്കുമെന്നാണ് പ്രതീക്ഷിച്ചത്. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് സാം. ഇനിയൊരിക്കലും അയാളുടെ അടുത്തേക്ക് മടങ്ങിപ്പോകില്ലെന്നും പൂനം പറയുന്നു. ‘ പ്രണയം അന്ധമാണ് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഞാന്‍. പ്രണയിക്കുന്ന സമയത്തും പല അവസരങ്ങളിലും ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നു. പരസ്പരം സ്നേഹിക്കുന്നു എന്നു വിശ്വസിച്ചാണ് ഇത്തരമൊരു ഉപ്രദവകരമായ ബന്ധത്തില്‍ തുടര്‍ന്നത്. അയാളുടെ അധീന സ്വഭാവവും അരക്ഷിതാവസ്ഥയുമാണ് അയാളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. വിവാഹം കഴിയുമ്ബോള്‍ എല്ലാം മാറുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതൊരു തെറ്റായ തീരുമാനമാണെന്ന് തെളിഞ്ഞു’ പൂനം വ്യക്തമാക്കി.
Post Your Comments