
മലയാളികളുടെ പ്രിയതാരമാണ് മേഘ്ന രാജ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിരുവിന്റെ മരണത്തോടെ സോഷ്യൽ മീഡിയയിൽ നിന്നും മറ്റും വിട്ടു നിൽക്കുകയായിരുന്ന മേഘ്ന തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്ത്.
മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകൾക്ക് എതിരെ രംഗത്ത് എത്തിയത്.
“ഒരുപാട് നാളായി നിങ്ങളോട് ഞാൻ സംസാരിച്ചിട്ട്. ഞാൻ സംസാരിക്കും ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾക്ക് നിങ്ങൾ ശ്രദ്ധ കൊടുക്കരുത്. എന്നെക്കുറിച്ചും എന്റെ കുടംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും” മേഘ്ന സോഷ്യൽമീഡിയിൽ പങ്കുവച്ചു
Post Your Comments