കന്നഡ സിനിമയുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ അന്വേഷണം പുതിയ തലത്തിലേയ്ക്ക്. ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കും ചങ്ങല നീളുന്നു. ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ രാജ്യാന്തര റാക്കറ്റാണ് ഇന്ത്യയിൽ ലഹരിമരുന്ന് എത്തിക്കുന്നതെന്ന സുപ്രധാന വിവരങ്ങൾ കർണാടക പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി
എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ 5 വർഷം മുൻപ് കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടതിനെ തുടർന്നു താൻ ലഹരി ഉപയോഗം ആരംഭിച്ചെന്നു കന്നഡ നടൻ ദിഗന്ത് മഞ്ചാലെ സമ്മതിച്ചു. ദിഗന്തിന്, എവിടെ നിന്നാണു ലഹരി ലഭിക്കുന്നതെന്ന വിവരമാണു പൊലീസ് തേടുന്നത്. കൂടാതെ സീരിയൽ താരങ്ങളായ അഭിഷേക് ദാസ്, ഗീത ഭാരതി ഭട്ട് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തു. നടൻ യോഗേഷ്, ക്രിക്കറ്റ് താരം എൻ.സി അയ്യപ്പ എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ട്.
താരങ്ങളായ രാഗിണി ദ്വിവേദിക്കും സഞ്ജന ഗൽറാണിക്കുമൊപ്പം അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്നയുടെ മൊബൈലിൽ നിന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ഫോൺ നമ്പരുകൾ ലഭിച്ചതായും പ്രധാന ഒരു നേതാവിന്റെ മകനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
Post Your Comments