ദിലീപ് എന്ന നടനെ മലയാള സിനിമയില്‍ സൂപ്പര്‍ താരമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. റാഫി മെക്കാര്‍ട്ടിന്‍ ടീം സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ മഹാ വിജയമായി മാറിയപ്പോള്‍ ആ സിനിമ പ്രദര്‍ശനത്തിനെത്തിയ സംഭവവുമായി ബന്ധപ്പെട്ട പൂര്‍വ്വകാല അനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ മെക്കാര്‍ട്ടിന്‍.
” ‘പഞ്ചാബി ഹൗസ്’ 1998-ലെ ഓണ റിലീസായി പ്രഖ്യാപിച്ച സിനിമയായിരുന്നു. പക്ഷേ ‘ഹരികൃഷ്ണന്‍സ്’, ‘സമ്മര്‍ ഇന്‍ ബത്ലേഹം’ പോലെയുള്ള വലിയ സിനിമകള്‍ വന്നപ്പോള്‍ അതിന്റെ റിലീസ് ഒന്ന് നീട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഓണ സിനിമകള്‍ വന്നു പോയി കഴിഞ്ഞു സിനിമ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തു, അത് ഞങ്ങള്‍ക്ക് ഗുണം ചെയ്തു. ‘പഞ്ചാബി ഹൗസ്’ റിലീസ് ചെയ്യുമ്പോള്‍ ആ സിനിമയ്ക്ക് മറ്റൊരു വലിയ സിനിമ എതിരില്ലായിരുന്നു. ആ വര്‍ഷത്തെ വലിയ വിജയ ചിത്രമായി മാറാനും പഞ്ചാബി ഹൗസ് എന്ന ചിത്രത്തിന് സാധിച്ചു. നടനെന്ന നിലയില്‍ ദിലീപിന്റെ വിധി മാറ്റിയെഴുതിയ ചിത്രം കൂടിയായിരുന്നു ‘പഞ്ചാബി ഹൗസ്’. ഞങ്ങളുടെ മികവിനേക്കാള്‍ ദിലീപ് കൊച്ചിന്‍ ഹനീഫ ഹരിശ്രീ അശോകന്‍ തുടങ്ങിയ അഭിനേതാക്കളുടെ മികവു കൊണ്ട് ചരിത്ര വിജയം സൃഷ്ടിച്ച സിനിമയായിരുന്നു ഞങ്ങളുടെ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം”.
Post Your Comments