മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ ഒന്നിച്ചെത്തിയാല്‍ അവയില്‍ ഏതെങ്കിലും ഒരെണ്ണമാകും ബോക്സ് ഓഫീസില്‍ ചരിത്രം കുറിക്കുക. എന്നാല്‍ 1993 എന്ന വര്‍ഷം അത് മാറ്റിയെഴുതുകയായിരുന്നു. 1993-ലെ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രം വാത്സല്യവും , മോഹന്‍ലാല്‍ ചിത്രം ദേവാസുരവും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായി മാറുകയായിരുന്നു. ഒരേ സമയം ഒന്നിച്ചെത്തിയ മോഹന്‍ലാല്‍ മമ്മൂട്ടി സിനിമകള്‍ ഒരേ പോലെ ബംബര്‍ ഹിറ്റ് ആകുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ കാഴ്ചയായിരുന്നു.
കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്തു ലോഹിതദാസ് തിരക്കഥ രചിച്ച ‘വാത്സല്യം’ ഏപ്രില്‍ പതിനൊന്നിന് പുറത്തിറങ്ങിയ സിനിമയാണ്. ഏപ്രില്‍ പതിനാലിന് പുറത്തിറങ്ങിയ മോഹന്‍ലാല്‍ – ഐവി ശശി – രഞ്ജിത്ത് ടീമിന്റെ ‘ദേവാസുരം’ ആ വര്‍ഷത്തെ ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു. വാത്സല്യം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ യുവ പ്രേക്ഷകരായിരുന്നു ദേവാസുരത്തെ കയ്യടിച്ച് സ്വീകരിച്ചത്. മേലേടത്ത് രാഘവന്‍ നായരായി മമ്മൂട്ടി നിറഞ്ഞു നിന്ന ‘വാത്സല്യം’ കുടുംബ ബന്ധത്തിന്റെ തീവ്ര സ്നേഹം വെളിവാക്കിയ സിനിമയായിരുന്നു. ‘ദേവാസുരം’ ക്ലാസും മാസും കോര്‍ത്തിണക്കിയ മൂല്യമുള്ള വാണിജ്യ ചിത്രമായിരുന്നു.
Post Your Comments