സിനിമയിൽ വന്നിട്ട് 15 വർഷം കഴിഞ്ഞെങ്കിലും ഇത് വരെയും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് നടി പാർവതി.
‘ഒരു സാധനം വാങ്ങിയാൽ ഈ പദവി കിട്ടും അത് വാങ്ങാത്തവർ മോശക്കാർ എന്ന കൺസ്യൂമറിസ്റ്റ് പ്രചാരണ പദ്ധതികളുടെ ഭാഗമാകേണ്ട എന്ന് കരുതി മാറി നിന്നതാണ്. ഞാൻ കട ഉത്ഘാടനങ്ങൾക്ക് പോകാറില്ല. ഇപ്പോൾ ആ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. സിനിമയിൽ നിന്നുള്ള വരുമാനത്തിനു പുറമെ പൈസ കിട്ടിയാൽ പഠനം ചാരിറ്റി തുടങ്ങിയാ കാര്യങ്ങൾക്ക് ഉപയോഗിക്കാം. പക്ഷേ നിത്യ ജീവിതത്തിൽ ഞാൻ ഉപയോഗിക്കാത്ത ഒരു സാധാനത്തിന്റെ പരസ്യത്തിൽ ഉണ്ടാകില്ല.”
മലയാള മനോരമ വാർഷിക പതിപ്പിനു നൽകിയ അഭിമുഖത്തിൽ പാർവതി പങ്കുവച്ചു
Post Your Comments