CinemaGeneralLatest NewsMollywoodNEWS

ചൂഹി വേണ്ടന്ന് പറഞ്ഞ മമ്മൂട്ടിക്ക് എതിരെയുള്ള വില്ലത്തി വേഷം സ്വീകരിച്ചത് അന്നത്തെ മറ്റൊരു തെന്നിന്ത്യന്‍ നായിക

ക്രോണിക് ബാച്ച് ലറിലെ വേഷം ചെയ്യാന്‍ ചൂഹി ഉള്‍പ്പടെയുള്ളവരെ സമീപിച്ചിരുന്നു

നെഗറ്റീവ് കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ പൊതുവേ നടിമാര്‍ മടിക്കുമ്പോള്‍ ചില നായികമാര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ ഏറെ താല്‍പര്യമാണ്. നടി ഇന്ദ്രജയും അതില്‍ നിന്ന് വ്യത്യസ്തയായിരുന്നു. സിദ്ധിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ച് ലറിലെ ഭവാനി എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ചെയ്യാന്‍ ബോളിവുഡിലെ പ്രമുഖ നടിമാരെയടക്കം പലരെയും സമീപിച്ചിരുന്നു. അന്നത്തെ ബോളിവുഡ് ഹിറ്റ് നായിക ജൂഹി ചൌളയെ സമീപിച്ചപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. പിന്നീട് ഇന്ദ്രജ ഇരുകയ്യും നീട്ടി സ്വീകരിച്ച ക്രോണിക് ബാച്ച്ലറിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്ദ്രജയുടെ വാക്കുകള്‍

“ക്രോണിക് ബാച്ച് ലറിലെ വേഷം ചെയ്യാന്‍ ചൂഹി ഉള്‍പ്പടെയുള്ളവരെ സമീപിച്ചിരുന്നു. പക്ഷേ ആ വേഷം ചെയ്യാന്‍ എനിക്ക് എന്തോ താല്‍പര്യം തോന്നി. സംവിധായകന്‍ വിളിച്ചപ്പോള്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. അതൊരു നെഗറ്റീവ് കഥാപാത്രം എന്ന് പറയാന്‍ പറ്റില്ല. ഉള്ളില്‍ നന്മയുള്ള ഡെപ്തുള്ള കഥാപാത്രമായിരുന്നു. അവളുടെ വൈരാഗ്യത്തിന് ഒരു വ്യക്തമായ കാരണമുണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് ഞാന്‍ അറിയുന്നത് മറ്റ് പലരും വേണ്ടെന്നുവെച്ച വേഷമായിരുന്നു അതെന്ന്‍”.

shortlink

Related Articles

Post Your Comments


Back to top button