സ്വതന്ത്രമായി സിനിമാ സംവിധാനം ചെയ്യും മുന്‍പേ സഹസംവിധായകനായി നിന്ന് സിനിമയില്‍ എക്സ്പീരിയന്‍സ് ഉണ്ടാക്കിയ സംവിധായകനാണ് ലാല്‍ ജോസ്. കമലിന്റെ പ്രധാന സംവിധാന സഹായിയായി നിരവധി സിനിമകളില്‍ സാന്നിധ്യമറിയിച്ച ലാല്‍ ജോസ് ചില സിനിമകളില്‍ അസോസിയേറ്റ് സംവിധായകനായും വര്‍ക്ക് ചെയ്തിട്ടുണ്ട്. താന്‍ അസോസിയേറ്റ് ഡയറക്ടറായി നിന്ന ഒരു സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്.
‘സുദിനം’ എന്ന നിസാര്‍ ഇക്കയുടെ സിനിമയില്‍ ഞാന്‍ ആയിരുന്നു അസോസിയേറ്റ് സംവിധായകനായി വര്‍ക്ക് ചെയ്തത്. ജയറാമേട്ടനും മാധവിയുമായിരുന്നു അതിലെ പ്രധാന താരങ്ങള്‍. നിസാര്‍ എന്ന സംവിധായകന്റെ ഏറ്റവും വലിയ പ്രത്യേകത ഏറ്റവും വേഗത്തില്‍ സിനിമ തീര്‍ക്കും എന്നതാണ് അത്രയ്ക്ക് ഫാസ്റ്റ് ആണ് എല്ലാം. ഒരു ദിവസം ജയറാമേട്ടന് ലൊക്കേഷനില്‍ നിന്ന് നേരത്തെ പോകണമെന്ന് പറഞ്ഞു. പാര്‍വതി അന്ന് കണ്ണനെ (കാളിദാസ്) പ്രെഗ്നെന്റ് ആയിരുന്നു,അത് കൊണ്ട് തന്നെ പാര്‍വതി ഹോസ്പിറ്റലില്‍ ആയതിനാല്‍ ജയറാമേട്ടന് നേരത്തെ പോകേണ്ട ആവശ്യമുണ്ടായിരുന്നു. ഉച്ച കഴിഞ്ഞു താന്‍ പോകുമെന്ന് അറിയിച്ച ജയറാമേട്ടനെ പോലും ഞെട്ടിച്ചു കൊണ്ട് അന്ന് എടുക്കാനുള്ള മുഴുവന്‍ സീനും ഉച്ചയ്ക്ക് മുന്‍പ് എടുത്തു തീര്‍ത്തു കൊണ്ട് നിസാര്‍ ഇക്ക ഞങ്ങളെ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തുകയായിരുന്നു”. ലാല്‍ ജോസ് പറയുന്നു.
Post Your Comments