GeneralLatest NewsTV Shows

എന്റെ ടെസ്റ്റായിരുന്നു ഇന്ന്; കോവിഡ് പരിശോധന നടത്തിയ അനുഭവം പറഞ്ഞ് അര്‍ച്ചന സുശീലന്‍

ഞാന്‍ നേരത്തെതന്നെ ക്വാറന്റൈനില്‍ പോയിരുന്നു.

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അർച്ചന സുശീലൻ. സോഷ്യൽ മീഡിയയിൽ സജീവമായ അർച്ചന അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലിന്റെ ഭാഗമായ നടിയക്കം 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ നടത്തിയ കൊവിഡ് ടെസ്റ്റ് അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

‘കഴിഞ്ഞ ദിവസം ഞങ്ങളുടെ സീരിയല്‍ സെറ്റില്‍ കുറച്ച്‌ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. എല്ലാ അംഗങ്ങളും സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചശേഷം സെല്ഫ് ക്വാറന്റൈനിലേക്ക് പോവുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട ഓരോരുത്തരായി ഇപ്പോള്‍ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ ടെസ്റ്റായിരുന്നു ഇന്ന്. റിസള്‍ട്ട് നെഗറ്റീവാണ്. പോസിറ്റിവ് ആയ ആളുകള്‍ക്ക് എല്ലാവര്ക്കും ഒപ്പം എന്റെ പ്രാര്‍ത്ഥന ഉണ്ടാകും. നിങ്ങളോട് പറയാനുള്ള കാര്യം എന്ന് പറഞ്ഞാല്‍, പാനിക്ക് ആകാതെ ഇരിക്കുക. പാനിക് ആകരുതേ എന്ന് പറഞ്ഞാല്‍ പോലും എവിടെയോ ഒരു പേടി നമുക്ക് ഉണ്ടാകും. അതാണ് എന്റെ അനുഭവം. അത് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ നേരത്തെതന്നെ ക്വാറന്റൈനില്‍ പോയിരുന്നു. കുടുംബത്തെയും, ചുറ്റുമുള്ള മറ്റുള്ളവരെയും ഞാന്‍ അപ്പോള്‍ തന്നെ മാറ്റിനിര്‍ത്തി. സിംപ്റ്റംസ്‌ ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകള്‍ക്കും ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല. നോര്‍മലി ഒരു പനി വന്നു പോകും പോലെയാണ് വന്നു പോയിട്ടുള്ളത്. പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ് ആയിരുന്നു. പക്ഷെ എനിക്ക് ഇത് കേട്ട് പേടിച്ച്‌ പനി വന്നു” അര്‍ച്ചന പറയുന്നു.

പേടിച്ചിരിക്കാതെ നമ്മള്‍ ഇത് ടെസ്റ്റ് ചെയ്യണമെന്നും താരം കൂട്ടിച്ചേർത്തു. ”അയ്യോ എന്താകും എന്നോര്‍ത്ത് പേടിക്കേണ്ട. പോസിറ്റീവ് ആണെങ്കില്‍ കുറച്ചുകൂടി കെയര്‍ കൊടുക്കണം. ചൂടുവെള്ളമൊന്നും എനിക്കിഷ്ടമല്ലായിരുന്നു ഇപ്പോ അതൊക്കെ ശ്രദ്ധിച്ചു. നമ്മുടെ പ്രിയപെട്ടവരെ ഓര്‍ത്തുകൊണ്ട് നമ്മള്‍ നന്നായി കെയര്‍ ചെയ്യേണ്ടതുണ്ടെന്നും അര്‍ച്ചന പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button