
കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് സീരിയലുകൾ . കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്ന സീരിയൽ മേഖലകൾ വീണ്ടും സജീവമായിക്കഴിഞ്ഞതേയുള്ളൂ . ഇപ്പോഴിതാ ചിത്രീകരണത്തെ പ്രതിസന്ധിയിലാക്കി കോവിഡ് രോഗബാധ. സംസ്ഥാനത്ത് വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ 42 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പല ജനപ്രിയ സീരിയലുകളുടെയും ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.
മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന പരമ്പരയിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.
Post Your Comments