
മയക്കു മരുന്ന് കേസുകളും ലൈംഗിക ആരോപണങ്ങളും സിനിമാ മേഖലയെ വിവാദങ്ങളില്‍ നിറയ്ക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സിനിമാലോകത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംപി കൂടിയായ നടി രൂപ ഗാംഗുലി രംഗത്ത്. മുംബൈ സിനിമ മേഖല ആളുകളെ കൊല്ലുകയാണെന്നും അവരെ മയക്കുമരുന്നിന് അടിമകളാക്കുകയാണെന്നും രൂപ വിമര്‍ശിച്ചു.
”മുംബൈ സിനിമ ലോകം ആളുകളെ കൊല്ലുകയും മയക്കുമരുന്നിന് അടിമകളാക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുകയുമാണ്, എന്നാല്‍ ആരും ഒന്നും ചെയ്യുന്നില്ല. മുംബൈ പൊലീസ് നിശബ്ദത തുടരുകയാണ്. അവര്‍ നടപടി എടുക്കുന്നില്ല. എന്തുകൊണ്ടാണ് അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ ബോളിവുഡ് നിശബ്ദത പാലിക്കുന്നത്. എന്തുകൊണ്ടാണ് മുംബൈ പൊലീസ് അനുരാഗിനെതിരെ നടപടിയെടുക്കാത്തത്. – രൂപ ഗാംഗുലി ചോദിച്ചു.
Post Your Comments