
സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണത്തില്‍ തന്റെ പേര് പരാമര്ശിച്ചതിനെതിരെ നടി റിച്ച ഛദ്ദ രംഗത്ത്. ഷക്കീലയുടെ ജീവിതം ആവിഷകരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്ന റിച്ച ബോളിവുഡിലെ ശ്രദ്ധേയതാരങ്ങളില് ഒരാള്‍ കൂടിയാണ്.
വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ തന്നോട് കശ്യപ് അങ്ങേയറ്റം മോശമായി പെരുമാറിയെന്നും സംവിധായകന് വഴങ്ങാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തിയ പായല്‍ നടിമാരായ റിച്ച ഛദ്ദ, ഹുമ ഖുറേഷി തുടങ്ങിയവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് കശ്യപ് തന്നോട് പറഞ്ഞുവെന്നും ആരോപിച്ചു. ഇതിനെതിരെയാണ് റിച്ചയുടെ പ്രതികരണം. പായല്‍ ഘോഷ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച റിച്ച ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അപകീര്‍ത്തികരമായും വ്യാജമായും തന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് റിച്ച ഛദ്ദയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments